എസ്.എസ്.എല്‍.സി, പ്ലസ് ടു ഉന്നത വിജയം നേടിയവര്‍ക്ക് അനുമോദനവും കരിയര്‍ ഗൈഡന്‍സ് ക്ലാസുമായി കുറുവങ്ങാട്ടെ സ്‌നേഹതീരം റസിഡന്റ്‌സ് അസോസിയേഷന്‍


കുറുവങ്ങാട്: സ്‌നേഹതീരം റസിഡന്റ്സ് അസോസിയേഷന്‍ അണേല, കുറുവങ്ങാടിന്റെ ആഭിമുഖ്യത്തില്‍ പ്രദേശത്തെ എസ്.എസ്.എല്‍.സി പ്ലസ്ടു ഉന്നത വിജയം നേടിയവരെ അനുമോദിക്കുകയും കരിയര്‍ ഗൈഡന്‍സ് ക്ലാസ്സ് നടത്തുകയും ചെയ്തു. നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ. കെ സത്യന്‍ ഉദ്ഘാടനം ചെയ്തു.

കൗണ്‍സിലര്‍ ബിന്ദു അധ്യക്ഷത വഹിച്ചു. ഇ.സഹജാനന്ദന്‍ സ്വാഗതവും സി.പി.ആനന്ദന്‍ നന്ദിയും പറഞ്ഞു. പി.ടി.സുരേന്ദ്രന്‍, സൗദാമിനി, ശ്രീലേഖ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പ്രമുഖ ട്രെയിനര്‍മാരായ സി.അജിത് കുമാര്‍, പി.ഹേമപാലന്‍ എന്നവരുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കി.