Tag: Kuruvangad

Total 19 Posts

കുറുവങ്ങാട് വല്ലത്ത് വീട്ടില്‍ ഹലീമ വല്ലത്ത് അന്തരിച്ചു

കുറുവങ്ങാട്: കുറുവങ്ങാട് വല്ലത്ത് വീട്ടില്‍ ഹലീമ അന്തരിച്ചു. എണ്‍പത്തിയാറ് വയസായിരുന്നു. ഉപ്പ: മമ്മദ്. ഉമ്മ: ആസ്യ. ഭര്‍ത്താവ്: പരേതനായ മൂസ. മക്കള്‍: അഷ്‌റഫ്. പരേതയായ സറീന. മരുമക്കള്‍: പരേതനായ വി.കെ.ഇബ്രാഹിം വാളയാട്. എം.കെ.റജുല. സഹോദരങ്ങള്‍: ഫാത്തിമ. മറിയു. പരേതയായ അവ്വമ്മ. പരേതനായ മുഹമ്മദ് കോയ.

കുറുവങ്ങാട് തിരുവണംകണ്ടി അസ്‌ന അന്തരിച്ചു

കൊയിലാണ്ടി: കുറുവങ്ങാട് തിരുവണം കണ്ടി (മാസ്) അസ്‌ന അന്തരിച്ചു. നാല്‍പ്പത്തിമൂന്ന് വയസായിരുന്നു. തിരുവണംകണ്ടി മമ്മത് കോയയുടെയും സുബൈദയുടെയും മകളാണ്. ഭര്‍ത്താവ്: മുഹമ്മദ് റിഷാല്‍ (സൗദി അറേബ്യ). മക്കള്‍: അനം ഫാത്തിമ, ഹവ ആമിന, ആയിഷ അംറ. സഹോദരങ്ങള്‍: അന്‍സാര്‍ (ദുബൈ). മൃതദേഹം കുറുവങ്ങാട് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി.

എസ്.എസ്.എല്‍.സി, പ്ലസ് ടു ഉന്നത വിജയം നേടിയവര്‍ക്ക് അനുമോദനവും കരിയര്‍ ഗൈഡന്‍സ് ക്ലാസുമായി കുറുവങ്ങാട്ടെ സ്‌നേഹതീരം റസിഡന്റ്‌സ് അസോസിയേഷന്‍

കുറുവങ്ങാട്: സ്‌നേഹതീരം റസിഡന്റ്സ് അസോസിയേഷന്‍ അണേല, കുറുവങ്ങാടിന്റെ ആഭിമുഖ്യത്തില്‍ പ്രദേശത്തെ എസ്.എസ്.എല്‍.സി പ്ലസ്ടു ഉന്നത വിജയം നേടിയവരെ അനുമോദിക്കുകയും കരിയര്‍ ഗൈഡന്‍സ് ക്ലാസ്സ് നടത്തുകയും ചെയ്തു. നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ. കെ സത്യന്‍ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ ബിന്ദു അധ്യക്ഷത വഹിച്ചു. ഇ.സഹജാനന്ദന്‍ സ്വാഗതവും സി.പി.ആനന്ദന്‍ നന്ദിയും പറഞ്ഞു. പി.ടി.സുരേന്ദ്രന്‍, സൗദാമിനി, ശ്രീലേഖ എന്നിവര്‍

കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്ര നവീകരണ കലശവും ദ്രവ്യകലശവും മെയ് 11 മുതല്‍ 16 വരെ

കുറുവങ്ങാട്: മണക്കുളങ്ങര ക്ഷേത്രം നവീകരണ കലശവും ദ്രവ്യകലശവും 2024 മെയ് 11മുതല്‍ 16വരെ നടക്കും. ക്ഷേത്രം തന്ത്രി നരിക്കുനി എടമന ഇല്ലം മോഹനന്‍ നമ്പൂരി നവീകരണകലാശത്തിന്റെ ബുക്ക്ലെറ്റ് പ്രകാശനം ചെയ്തു. ക്ഷേത്രം ചെയര്‍മാന്‍ ഷെനിറ്റ്. എല്‍.ജി പുസ്തകം ഏറ്റുവാങ്ങി. വിപഞ്ചിക വാസുനായരില്‍ നിന്നും ആദ്യ സംഭാവന സ്വീകരിച്ചു. ചടങ്ങില്‍ നവീകരണ കമ്മിറ്റി കണ്‍വീനര്‍ ശശിധരന്‍ വടക്കയില്‍,

അന്നദാനവും ആഘോഷവരവും നാളെ; കുറുവങ്ങാട് നാലുപുരക്കല്‍ നാഗകാളി ഭഗവതി ക്ഷേത്രമഹോത്സവം കൊടിയേറി

കൊയിലാണ്ടി: കുറുവങ്ങാട് നാലുപുരക്കല്‍ ശ്രീ നാഗകാളി ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം കൊടിയേറി. ഫെബ്രുവരി 26 വരെയാണ് ആഘോഷ പരിപാടികള്‍. 2024 ഫെബ്രുവരി 25 ഞായര്‍ പുലര്‍ച്ചെ 5.30: നട തുറക്കല്‍ 6 മണിക്ക്: ഗണപതി ഹോമം 7 മണി: തുയില്‍ ഉണര്‍ത്തല്‍ 8 മണി: നവഗം പഞ്ചഗവ്യം 9 മണി: ഇളനീര്‍ കുല വരവ്

വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച മുതിര്‍ന്ന പ്രവാസികള്‍ക്ക് ആദരം; കേരളാ പ്രവാസി സംഘം കൊയിലാണ്ടി ഏരിയ കണ്‍വെന്‍ഷന്‍ ചനിയേരി എല്‍.പി സ്‌കൂളില്‍

കൊയിലാണ്ടി: കേരള പ്രവാസി സംഘം കൊയിലാണ്ടി ഏരിയ കണ്‍വെന്‍ഷന്‍ കുറവങ്ങാട് ചനിയേരി എല്‍.പി സ്‌കൂളില്‍ നടന്നു. പ്രവാസി സംഘം ജില്ലാ പ്രസിഡണ്ട് സജീവ് കുമാര്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് പി.കെ.അശോകന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ ട്രഷറര്‍ മാങ്ങോട്ടില്‍ സുരേന്ദ്രന്‍ സംഘടന റിപ്പോര്‍ട്ടും, ഏരിയ സെക്രട്ടറി പി.ചാത്തു ഏരിയാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സമൂഹത്തിന്റെ

കുറുവങ്ങാട് സംസ ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ യുദ്ധ വിരുദ്ധ ദിനാചരണം

കൊയിലാണ്ടി: കുറുവങ്ങാട് സംസ ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ യുദ്ധ വിരുദ്ധ ദിനാചരണം നടത്തി. കൊയിലാണ്ടി നഗരസഭ 28-ാം വാർഡ് കൗൺസിലർ സി.പ്രഭ ഉദ്ഘാടനം ചെയ്തു. ദീപ നന്ദലീനം യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുത്തു. യു.പി സ്കൂൾ തലത്തിൽ നടത്തിയ പോസ്റ്റർ രചനാ മത്സരത്തിൽ മൊണാൽ ഫെസ (കുറുവങ്ങാട് സൗത്ത് യു.പി സ്കൂൾ), ഹെസ (പന്തലായനി ഗവ. ഹയർ

കുറുവങ്ങാട് കാൽനടയാത്രക്കാരനായ വയോധികൻ കാർ തട്ടി മരിച്ചു

കൊയിലാണ്ടി: വയോധികൻ കാർ തട്ടി മരിച്ചു. കുറുവങ്ങാട് ഗവ. ഐ.ടി.ഐക്ക് സമീപം ചൊവ്വാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് അപകടമുണ്ടായത്. കുറുവങ്ങാട് വരകുന്നുമ്മൽ താമസിക്കും കാവുങ്കൽ മൊയ്തീൻ കുട്ടിയാണ് മരിച്ചത്. എഴുപത്തിരണ്ട് വയസായിരുന്നു. സംസ്ഥാനപാത മുറിച്ച് കടക്കുമ്പോൾ താമരശ്ശേരി ഭാഗത്തേക്കു പോകുകയായിരുന്ന കാറാണ് മൊയ്തീൻ കുട്ടിയെ ഇടിച്ചത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കായില്ല. ഭാര്യ:

ജാതിമത വേർതിരിവുകൾക്ക് ഈ നാട്ടിൽ സ്ഥാനമില്ല; കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രോത്സവത്തിന് അകമഴിഞ്ഞ പിന്തുണയുമായി കുറുവങ്ങാട് ജുമാ മസ്ജിദ് ഭാരവാഹികളെത്തി

കൊയിലാണ്ടി: ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകൾ മനുഷ്യരെ വേർതിരിക്കുന്ന കാലത്ത് മതേതരത്വത്തിന്റെ സന്ദേശമുയർത്തി ഒരു പള്ളിയും അമ്പലവും. കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിന് എല്ലാ പിന്തുണയുമായി കുറുവങ്ങാട് ജുമാ മസ്ജിദ് ഭാരവാഹികൾ ക്ഷേത്രത്തിലെത്തി. ഊഷ്മളമായ സ്വീകരണമാണ് പള്ളി ഭാരവാഹികൾക്ക് ക്ഷേത്രത്തിൽ ലഭിച്ചത്. ഇന്നും നാളെയും മറ്റന്നാളുമായാണ് കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രോത്സവം നടക്കുന്നത്. ഈ ഉത്സവം നാടിന്റെ ഉത്സവമാണെന്ന്

103 ന്റെ നിറവില്‍ കുറുവങ്ങാട് സെന്‍ട്രല്‍ യുപി സ്‌കൂള്‍; വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു

കൊയിലാണ്ടി: കുറുവങ്ങാട് സെന്‍ട്രല്‍ യുപി സ്‌കൂള്‍ 103ാം വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു. നഗരസഭാ ചെയര്‍ പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. കല്പറ്റ നാരായണന്‍ മാസ്റ്റര്‍ മുഖ്യാതിഥിയായി. വാര്‍ഡ് കൗണ്‍സിലര്‍ രജീഷ് വെങ്ങളത്ത് കണ്ടി അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതിനിധി സാവിത്രി അന്തര്‍ജ്ജനം, എം രവീന്ദ്രന്‍, സി.പി. മോഹനന്‍, വീനസ്, ടി.