കുറുവങ്ങാട് കാൽനടയാത്രക്കാരനായ വയോധികൻ കാർ തട്ടി മരിച്ചു


കൊയിലാണ്ടി: വയോധികൻ കാർ തട്ടി മരിച്ചു. കുറുവങ്ങാട് ഗവ. ഐ.ടി.ഐക്ക് സമീപം ചൊവ്വാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് അപകടമുണ്ടായത്. കുറുവങ്ങാട് വരകുന്നുമ്മൽ താമസിക്കും കാവുങ്കൽ മൊയ്തീൻ കുട്ടിയാണ് മരിച്ചത്. എഴുപത്തിരണ്ട് വയസായിരുന്നു.

സംസ്ഥാനപാത മുറിച്ച് കടക്കുമ്പോൾ താമരശ്ശേരി ഭാഗത്തേക്കു പോകുകയായിരുന്ന കാറാണ് മൊയ്തീൻ കുട്ടിയെ ഇടിച്ചത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കായില്ല.

ഭാര്യ: അലീമ.

മക്കൾ: അബദുൾ സലാം (ദുബായ്), യൂന്സ് (ചെന്നൈ), സുനീറ, സഫിയ.

മരുമക്കൾ: ഷാജഹാൻ, അസീസ്, ജസീല, റഹ്മത്ത്.

ഖബറടക്കം ബുധനാഴ്ച കുറുവങ്ങാട് ജുമ മസ്ജിദിൽ നടക്കും.