Tag: Kuruvangad

Total 16 Posts

റോഡ് മുറിച്ച് കടക്കവെ ബൈക്ക് ഇടിച്ചു; കുറുവങ്ങാടുണ്ടായ അപകടത്തില്‍ മധ്യവയസ്‌കയ്ക്ക് ദാരുണാന്ത്യം

കൊയിലാണ്ടി: കുറുവങ്ങാട് വാഹനാപകടത്തില്‍ മധ്യവയസ്‌കയ്ക്ക് ദാരുണാന്ത്യം. കുറുവങ്ങാട് അബ്ബാസ് ബാഫഖി ബൈതുല്‍ ഇസയില്‍ റിയാദ ആണ് അപകടത്തില്‍ മരിച്ചത്. നാല്‍പ്പത്തിയാറ് വയസായിരുന്നു. ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം. കുട്ടികളെ സ്‌കൂളിലാക്കി മടങ്ങവെയാണ് അപകടമുണ്ടായത് എന്നാണ് വിവരം. സംസ്ഥാനപാതയില്‍ ചെനിയേരി സ്‌കൂളിന് സമീപത്തായിരുന്നു അപകടം. റോഡ് മുറിച്ച് കടക്കവെ ഉള്ളിയേരി ഭാഗത്ത് നിന്ന് വന്ന ബൈക്ക്

കുറുവങ്ങാട് റോഡരികില്‍ നിന്നവര്‍ക്കിടയിലേക്ക് ബൈക്ക് പാഞ്ഞുകയറി; നാല് പേര്‍ക്ക് പരിക്ക്

കൊയിലാണ്ടി: റോഡരികില്‍ നിന്നവര്‍ക്കിടയിലേക്ക് ബൈക്ക് പാഞ്ഞുകയറി അപകടം. കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയില്‍ കുറുവങ്ങാട് കള്ളുഷാപ്പിന് സമീപമാണ് അപകടമുണ്ടായത്. രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം. റോഡരികില്‍ സംസാരിച്ച് നില്‍ക്കുകയായിരുന്നവര്‍ക്ക് ഇടയിലേക്ക് നിയന്ത്രണം വിട്ട ബൈക്ക് പാഞ്ഞുകയറുകയായിരുന്നു. ബൈക്ക് യാത്രക്കാരന്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. നാല് പേരെയും ഉടന്‍ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ

യാത്രാമധ്യേ കുറുവങ്ങാട് സ്വദേശിയുടെ വിലപ്പെട്ട രേഖകളും പണവുമടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടതായി പരാതി

കൊയിലാണ്ടി: കുറുവങ്ങാട് സ്വദേശിയുടെ വിലപ്പെട്ട രേഖകളും പണവുമടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടതായി പരാതി. കുറുവങ്ങാടിലെ നടുവിലകത്ത് അഷ്റഫിന്റെ പേഴ്സാണ് നഷ്ടപ്പെട്ടത്. വിദേശത്ത് ജോലിചെയ്യുന്ന ആളാണ് അഷ്റഫ്. ജോലിസ്ഥലത്തെ രേഖകളും പണവുമാണ് നഷ്ടമായത്. ഇന്ന് വെെകുന്നേരം മൂന്നരയ്ക്കും നാലരയ്ക്കുമിടയിൽ ഉള്ളിയേരിയിൽ നിന്നും കൊയിലാണ്ടിയിലേക്കുള്ള യാത്രാമധ്യേ കുറുവങ്ങാട് വെച്ചാണ് പേഴ്സ് നഷ്ടപ്പെട്ടത്. പേഴ്സ് കണ്ടു കിട്ടുന്നവർ 9746461116എന്ന നമ്പറിലോ അടുത്തുള്ള

കുറുവങ്ങാട് പള്ളിത്താഴ കദീജ അന്തരിച്ചു

കൊയിലാണ്ടി: കുറുവങ്ങാട് പള്ളിത്താഴ കദീജ (കൈച്ച) അന്തരിച്ചു. എൺപത്തിയഞ്ച് വയസായിരുന്നു. ഭർത്താവ്: പരേതനായ ബീരാൻ മുസ്ല്യാർ. മക്കൾ: അബ്ദുള്ള, അബൂബക്കർ (സ്വീറ്റ് ബേക്കേഴ്സ്, കുറുവങ്ങാട്), അബ്ദുൾ സലാം (സംസം സൂപ്പർമാർക്കറ്റ്, കുറുവങ്ങാട്). മരുമക്കൾ: മറിയം, നഫീസ, സമീമ. മയ്യിത്ത് നമസ്കാരം കുറുവങ്ങാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.

കുറുവങ്ങാട് പള്ളിക്ക് മീത്തൽ ഇബ്രാഹിം അന്തരിച്ചു

  കൊയിലാണ്ടി: പഴയ കാല കൊപ്ര വ്യാപാരിയായിരുന്നു കുറുവങ്ങാട് പള്ളിക്ക് മീത്തൽ ഇബ്രാഹിം അന്തരിച്ചു. എൺപത്തിയഞ്ചു വയസ്സായിരുന്നു. ഭാര്യ: പരേതയായ ആയിഷ. മക്കൾ: ഹമീദ്, മൊയ്തീൻ, ശെരിഫ, സുഹറ, സക്കീന. മരുമക്കൾ: സൗജ, ബുഷ്റ, അസ്സൈനാർ, ഇബ്രാഹിം, അസീസ്.

കൊയിലാണ്ടി ഗവ. ഐ.ടി.ഐയിൽ എ.ബി.വി.പിയുടെ അതിക്രമത്തിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐയുടെ പ്രതിഷേധ പ്രകടനം (വീഡിയോ കാണാം)

കൊയിലാണ്ടി: കുറുവങ്ങാട് സ്ഥിതി ചെയ്യുന്ന കൊയിലാണ്ടി ഗവ. ഐ.ടി.ഐയിൽ എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. ക്യാമ്പസിൽ എസ്.എഫ്.ഐ സ്ഥാപിച്ച തിരഞ്ഞെടുപ്പ് പ്രചരണ സാമഗ്രികളും കൊടിയും നശിപ്പിച്ചതിനെതിരെയാണ് എസ്.എഫ്.ഐ പ്രകടനം നടത്തിയത്. എ.ബി.വി.പിയാണ് ഇതിന് പിന്നിലെന്ന് എസ്.എഫ്.ഐ ആരോപിച്ചു. ദിവസങ്ങൾക്ക് മുമ്പ് ക്യാമ്പസിൽ മനഃപൂർവം സംഘർഷം സൃഷ്ടിക്കാൻ കോളേജിന് പുറത്ത് നിന്ന് വന്ന എ.ബി.വി.പി