കൊയിലാണ്ടി ഗവ. ഐ.ടി.ഐയിൽ എ.ബി.വി.പിയുടെ അതിക്രമത്തിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐയുടെ പ്രതിഷേധ പ്രകടനം (വീഡിയോ കാണാം)


കൊയിലാണ്ടി: കുറുവങ്ങാട് സ്ഥിതി ചെയ്യുന്ന കൊയിലാണ്ടി ഗവ. ഐ.ടി.ഐയിൽ എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. ക്യാമ്പസിൽ എസ്.എഫ്.ഐ സ്ഥാപിച്ച തിരഞ്ഞെടുപ്പ് പ്രചരണ സാമഗ്രികളും കൊടിയും നശിപ്പിച്ചതിനെതിരെയാണ് എസ്.എഫ്.ഐ പ്രകടനം നടത്തിയത്. എ.ബി.വി.പിയാണ് ഇതിന് പിന്നിലെന്ന് എസ്.എഫ്.ഐ ആരോപിച്ചു.

ദിവസങ്ങൾക്ക് മുമ്പ് ക്യാമ്പസിൽ മനഃപൂർവം സംഘർഷം സൃഷ്ടിക്കാൻ കോളേജിന് പുറത്ത് നിന്ന് വന്ന എ.ബി.വി.പി പ്രവർത്തകർ എസ്‌.എഫ്.ഐ പ്രവർത്തകരെ ആക്രമിച്ചിരുന്നു. തുടർന്ന് എസ്‌.എഫ്.ഐ കൊയിലാണ്ടി പൊലീസിൽ നൽകിയ പരാതി നിലനിൽക്കെയാണ് വീണ്ടും എ.ബി.വി.പിയുടെ അതിക്രമം.

വീഡിയോ കാണാം:

[bot1]