Tag: #SFI

Total 13 Posts

പിന്നോക്ക വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് നിർത്തലാക്കി കേന്ദ്ര സർക്കാർ; കൊയിലാണ്ടിയിൽ എസ്.എഫ്.ഐയുടെ പോസ്റ്റ് ഓഫീസ് മാർച്ച്

കൊയിലാണ്ടി: പിന്നോക്ക വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് നിർത്തലാക്കിയ കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ പോസ്റ്റ്‌ ഓഫീസ് മാർച്ച്‌ സംഘടിപ്പിച്ചു. എസ്.എഫ്.ഐ കൊയിലാണ്ടി ഏരിയ കമ്മിറ്റിയാണ് മാർച്ച്‌ നടത്തിയത്. ഡി.വെെ.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബി.പി ബബിഷ് ഉത്ഘാടനം ചെയ്തു. രാജ്യത്തെ 1 മുതൽ 10 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകിയിരുന്ന

‘ക്യാമ്പിനായി പണം ആവശ്യപ്പെട്ടെന്ന ആരോപണം അടിസ്ഥാന രഹിതം, സ്ഥാപനം ശ്രമിക്കുന്നത് ലൈംഗികാതിക്രമ പരാതിയിൽ നിന്ന് ശ്രദ്ധ തിരിക്കാനുളള കള്ള പ്രചാരണം’; കൊയിലാണ്ടിയിലെ ഡോക്ടേഴ്സ് അക്കാദമിക്കെതിരെ എസ്.എഫ്.ഐ

കൊയിലാണ്ടി: ലെെം​ഗികാതിക്രമ പരാതിയെ തുടർന്ന് റിമാൻഡിലായ ഡോക്ടേർസ് അക്കാഡമി മാനേജിങ് ഡയറക്ടർ ബാബുരാജിനെയുള്ള പരാതി വ്യാജമാണെന്നും പ്രവർത്തകർ ആവശ്യപ്പെട്ട പണം നൽകാത്തതിലുള്ള പ്രതിരോധമാണ് സ്ഥാപനത്തിലേക്ക് എസ്.എഫ്.ഐ നടത്തിയ മാർച്ചെന്നുമുള്ള ആരോപണം അടിസ്ഥാന രഹിതമെന്ന് എസ്.എഫ്.ഐ കൊയിലാണ്ടി ഏരിയാ കമ്മിറ്റി. ബാബുരാജിനെ പോക്സോ ചുമത്തി റിമാൻഡ് ചെയ്തതിനുശേഷവും സ്ഥാപനാധികാരികൾ വിഷയത്തെക്കുറിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതും വ്യാജവുമായ വിവരങ്ങളുമാണ് പ്രചരിപ്പിക്കുന്നത്.

കയ്യെഴുത്തുകളും ചുവരെഴുത്തുകളും കെ.എസ്.യു നശിപ്പിച്ചെന്ന് ആരോപണം; മേപ്പയ്യൂര്‍ ഹൈസ്‌കൂളില്‍ എസ്.എഫ്.ഐയുടെ പ്രതിഷേധം

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഹൈസ്‌കൂളില്‍ ഇലക്ഷന്‍ പ്രചരണത്തിന്റെ ഭാഗമായി എസ്.എഫ്.ഐയുടെ കയ്യെഴുത്തുകളും ചുവരെഴുതുകളും വ്യാപകമായി നശിപ്പിച്ചതിനെതിരെ എസ്.എഫ്.ഐ പ്രതിഷേധം. ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. സംഭവത്തിന് പിന്നില്‍ കെ.എസ്.യു ആണെന്ന് എസ്.എഫ്.ഐ ആരോപിച്ചു. ഇത് ചെയ്തവരെ ഒറ്റപ്പെടുത്തണമെന്നു വിദ്യാര്‍ത്ഥികളോട് എസ്.എഫ്.ഐ ആവിശ്യപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ പ്രധിഷേധ പ്രകടനം നടത്തുകയും തുടര്‍ന്ന് ചേര്‍ന്ന പ്രതിഷേധ യോഗത്തില്‍ എസ്.എഫ്.ഐ മേപ്പയ്യൂര്‍ ലോക്കല്‍

ഓണനാളില്‍ അവര്‍ മാത്രം വിശന്നിരിക്കാന്‍ പാടില്ല; തെരുവിലെ വയറുകളുടെ വിശപ്പകറ്റാന്‍ സ്നേഹസദ്യ ഒരുക്കി കൊയിലാണ്ടിയിലെ എസ്.എഫ്.ഐ

കൊയിലാണ്ടി: ഓണത്തിന് സ്‌നേഹ സദ്യ ഒരുക്കി എസ്.എഫ്.ഐ പ്രവര്‍ത്തകര്‍. കൊയിലാണ്ടിയിലെ എസ്.എഫ്.ഐ പ്രവര്‍ത്തകരും മന വെജും സഹകരിച്ചാണ് കൊയിലാണ്ടി ടൗണില്‍ തെരുവില്‍ ഉറങ്ങുന്നവര്‍ക്കായി ഓണ സദ്യ ഒരുക്കിയത്. തെരുവിലെ നൂറ് കണക്കിന് ആളുകളാണ് ടൗണ്‍ ഹാള്‍ പരിസരത്ത് ഒരുക്കിയ സ്‌നേഹ സദ്യയുടെ ഭാഗമായത്. എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജാന്‍വി.കെ.സത്യന്‍, ഏരിയ സെക്രട്ടറി

അരിക്കുളം കണ്ണമ്പത്ത് തയ്യുള്ളതിൽ മീത്തൽ (പുന്നക്കണ്ടി) നാരായണി അന്തരിച്ചു

അരിക്കുളം: കണ്ണമ്പത്ത് തയ്യുള്ളതിൽ മീത്തൽ (പുന്നക്കണ്ടി) നാരായണി അന്തരിച്ചു. അൻപത്തിയെട്ട് വയസായിരുന്നു. ഭർത്താവ്: കുഞ്ഞിക്കണ്ണൻ. മക്കൾ: വിനോദൻ (സി.പി.എം പൂഞ്ചോല നഗർ ബ്രാഞ്ച് അംഗം), വിനീത (സി.പി.എം കൊഴുക്കല്ലൂർ വെസ്റ്റ് ബ്രാഞ്ച് അംഗം), ബിജു. മരുമക്കൾ: ചന്ദ്രൻ (കൊഴുക്കല്ലൂർ), രഞ്ജിനി, രബിഷ (അധ്യാപിക, ചാവട്ട് എൽ.പി സ്കൂൾ). സഹോദരങ്ങൾ: ജാനകി, കുഞ്ഞിക്കണ്ണൻ, കല്യാണി, ചാത്തു, കുഞ്ഞിക്കാണാരൻ,

അണേലയിൽ എസ്.എഫ്.ഐയുടെ വിജയഭേരി; പ്രതിഭകളെ അനുമോദിച്ചു

കൊയിലാണ്ടി: എസ്.എഫ്.ഐ നടേരി ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ അനുമോദിച്ചു. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഫർഹാൻ ഫൈസൽ ഉദ്ഘാടനം ചെയ്തു. സി.പി.എം നേതാക്കളായ മാധവൻ, അജയൻ എന്നിവർ സംസാരിച്ചു. എസ്.എഫ്.ഐ ലോക്കൽ സെക്രട്ടറി അഭിനവ് സ്വാഗതവും ലോക്കൽ പ്രസിഡന്റ് വരുൺ നന്ദിയും രേഖപ്പെടുത്തി.

കൊയിലാണ്ടിയില്‍ ഡി.വൈ.എഫ്.ഐ-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിക്കുന്നു

കൊയിലാണ്ടി: നഗരത്തില്‍ ഡി.വൈ.എഫ്.ഐ-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിക്കുന്നു. അഗ്നിപഥ് പദ്ധതിക്കെതിരായി ഡല്‍ഹിയില്‍ പ്രതിഷേധിച്ച ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ അധ്യക്ഷനും രാജ്യസഭാ എം.പിയുമായ എ.എ.റഹിം ഉള്‍പ്പെടെയുള്ള ഇടത് നേതാക്കളെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് റോഡ് ഉപരോധം. ഉപരോധ സമരം ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബി.പി.ബബീഷ് ഉദ്ഘാടനം ചെയ്തു. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജാന്‍വി, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി

തിരുത്തിയത് 18 വര്‍ഷത്തെ ചരിത്രം; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മൂന്ന് ജനറല്‍ സീറ്റുള്‍പ്പെടെ പിടിച്ചെടുത്ത് എസ്.എഫ്.ഐ

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐയ്ക്ക് മികച്ച വിജയം. പതിനെട്ടുവര്‍ഷത്തിനുശേഷമാണ് മെഡിക്കല്‍ കോളേജില്‍ എസ്.എഫ്.ഐയുടെ നേട്ടം. മൂന്ന് ജനറല്‍ സീറ്റുകളിലടക്കം അഞ്ച് സീറ്റുകളിലാണ് എസ്.എഫ്.ഐയ്ക്ക് വിജയം നേടിയത്. യു.യു.സി പി.ജി, യു.യു.സി യു.ജി, സ്‌പോര്‍ട്‌സ് സെക്രട്ടറി എന്നീ ജനറല്‍ സീറ്റുകളിലാണ് എസ്.എഫ്.ഐ ജയിച്ചത്. രണ്ട് ബാച്ച് റപ്പ് സീറ്റുകളും എസ്.എഫ്.ഐ നേടി.

എസ്.എഫ്.ഐ പാലേരി ടൗൺ യൂണിറ്റ് പ്രസിഡന്റ് അശ്വന്ത് അന്തരിച്ചു

പേരാമ്പ്ര: എസ്.എഫ്.ഐ പാലേരി ടൗൺ യൂണിറ്റ് പ്രസിഡന്റ് അശ്വന്ത് അന്തരിച്ചു. പത്തൊൻപത് വയസായിരുന്നു. ഉള്ളിയേരി എം-ഡിറ്റ് കോളജിലെ ഓട്ടോമൊബൈൽ എഞ്ചിനീയറിങ് വിദ്യാർത്ഥിയാണ്. ചാളക്കുന്നത്ത് സന്തോഷിന്റെയും (കാപ്പുമലയിൽ) ശ്രീജയുടെയും മകനാണ്. അശ്വതിയാണ് സഹോദരി. പനി ബാധിച്ചതിനെ തുടർന്ന് അശ്വന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ പിന്നീടാണ് തലച്ചോറിൽ അണുബാധയാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരില്‍ പെരുവട്ടൂര്‍ സ്വദേശി ജാന്‍വി കെ.സത്യനും

കൊയിലാണ്ടി: എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് കൊയിലാണ്ടി പെരുവട്ടൂര്‍ സ്വദേശി ജാന്‍വി.കെ.സത്യനും സംസ്ഥാന ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട് പേരാമ്പ്ര സ്വദേശി കെ.വി.അനുരാഗും. പെരിന്തല്‍മണ്ണയില്‍ നടന്ന എസ്.എഫ്.ഐ 34ാം സംസ്ഥാന സമ്മേളനത്തിലാണ് ഇവര്‍ തെരഞ്ഞെടുക്കപ്പെട്ടത്. കാസര്‍കോട് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ എം.എസ്.ഡബ്ല്യു വിദ്യാര്‍ഥിയാണ് ജാന്‍വി. സ്‌കൂള്‍ കാലം തൊട്ട് എസ്.എഫ്.ഐയുടെ സജീവ പ്രവര്‍ത്തകയായിരുന്നു. മലബാര്‍ ക്രിസ്റ്റ്യന്‍ കോളേജില്‍ ബിരുദ