കാലടി സംസ്‌കൃത സര്‍വ്വകലാശാല യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ ആയി കൊയിലാണ്ടി സ്വദേശിനി അനൈന ഫാത്തിമ


കൊയിലാണ്ടി: കാലടി സംസ്‌കൃത സര്‍വ്വകലാശാല യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട് എസ്.എഫ്.ഐ. തുടര്‍ച്ചയായ 22ാം വര്‍ഷമാണ് സംസ്‌കൃതം സര്‍വ്വകലാശാലയില്‍ എസ്.എഫ്.ഐ ഉജ്ജ്വല വിജയം കൈവരിക്കുന്നത്. കൊയിലാണ്ടി പുളിയഞ്ചേരി സ്വദേശിനിയായ അനൈന ഫാത്തിമ യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു.

കാലടി സര്‍വ്വകലാശാലയുടെ കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തില്‍ മൂന്നാം വര്‍ഷ ബി.എ സാഹിത്യം വിദ്യാര്‍ഥിനിയാണ് അനൈന. ഇവിടെ എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റായിരുന്നു. എസ്.എഫ്.ഐ കൊയിലാണ്ടി ഏരിയ സെക്രട്ടറിയേറ്റ് അംഗമാണ്. കൊയിലാണ്ടി ന്യൂസ് ഡോട് കോമില്‍ ന്യൂസ് റീഡര്‍ ആയിരുന്നു.

സംഘടന ഏല്‍പ്പിച്ച വലിയ ഉത്തരവാദിത്തമായി ഇതിനെ കാണുന്നുവെന്നും മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ ശ്രമിക്കുമെന്നും അനൈന കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

ജനറല്‍ സെക്രട്ടറി, വൈസ് ചെയര്‍പേഴ്‌സണ്‍, രണ്ട് ജോയിന്റ് സെക്രട്ടറിമാര്‍, രണ്ട് എക്‌സിക്യുട്ടീവ് എന്നിങ്ങനെ ഏഴ് സീറ്റുകളിലാണ് എസ്.എഫ്.ഐ പ്രതിനിധികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.

വിജയിച്ചവര്‍:

ചെയര്‍പേഴ്‌സണ്‍: അനൈന ഫാത്തിമ പി
(കൊയിലാണ്ടി RC.)

വൈസ് ചെയര്‍പേഴ്‌സണ്‍: മുന്നു പവിത്രന്‍ (പയ്യന്നൂര്‍ RC)

ജനറല്‍ സെക്രട്ടറി: ആവണി എം.ബി (മെയിന്‍ സെന്റര്‍ കാലടി )

ജോയിന്‍ സെക്രട്ടറി: അനന്തകൃഷ്ണന്‍.ബി (പനമന RC)

ജോയിന്‍ സെക്രട്ടറി: ആര്യ ഡി.നായര്‍ (മെയിന്‍ സെന്റര്‍ കാലടി )

2 എസ്‌ക്യൂട്ടീവ്

ഹരിപ്രിയ എം.എം (ഏറ്റുമാനൂര്‍ RC)

അഫ്‌നാസ് കെ.പി (മെയിന്‍ സെന്റര്‍ കാലടി)