കൊയിലാണ്ടിയിലെ മാധ്യമം ലേഖകന്‍ ചെങ്ങോട്ട്കാവ് മാവുളളിപ്പുറത്തൂട്ട് പവിത്രന്‍ അന്തരിച്ചു


കൊയിലാണ്ടി: കൊയിലാണ്ടിയിലെ  മാധ്യമം ലേഖകന്‍  ചെങ്ങോട്ട്കാവ് മാവുളളിപ്പുറത്തൂട്ട് പവിത്രന്‍ അന്തരിച്ചു. അറുപത്തിയൊന്ന്  വയസ്സായിരുന്നു. ദീര്‍ഘകാലമായി മാധ്യമം ലേഖകനായി ജോലി ചെയ്തുവരികയായിരുന്നു.

കൊയിലാണ്ടിയിലെ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്നു. ശനിയാഴ്ച പുലർച്ചെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. സി.പി.ഐ കൊയിലാണ്ടി ബ്രാഞ്ച് . റെഡ് കർട്ടൻ ഭാരവാഹിയായിരുന്നു.  ചെങ്ങോട്ടുകാവ് കാർഷിക വികസന സമിതി അംഗമാണ്.

അച്ഛന്‍: പരേതനായ ശങ്കരന്‍ (പത്മ വിലാസ് ഹോട്ടല്‍ ബപ്പന്‍ കാട്)

അമ്മ: പരേതയായ നാരായണി.

ഭാര്യ: ദീപ (ജനയുഗം കൊയിലാണ്ടി റിപ്പോർട്ടർ ,അധ്യാപിക ഇലാഹിയ ഇംഗ്ലീഷ് മീഡിയം സ്കൂൾ കൊയിലാണ്ടി ).

മകന്‍: ഗൗതം ശങ്കര്‍ ( കൊയിലാണ്ടി ഗവ ബോയ്‌സ് സ്‌കൂള്‍ വിദ്യാര്‍ത്ഥി)

സഹോദരങ്ങള്‍: പരേതനായ ശ്രീധരന്‍, ചന്ദ്രന്‍( സീറോ ലൈറ്റ് ) , പരേതയായ വിജയകുമാരി, സുധ, ശര്‍മിള.

സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ചെങ്ങോട്ട് കാവ് മേൽപ്പാലത്തിന് താഴെയുള്ള ശർമ്മിള നിവാസ് വീട്ടുവള്ളപ്പിൽ.