ഭക്തിസാന്ദ്രമായി കൊയിലാണ്ടി മനയിത്ത് പറമ്പില്‍ അന്നപൂര്‍ണേശ്വരി ക്ഷേത്ര താലപ്പൊലി മഹോത്സവം


കൊയിലാണ്ടി: മനയിത്ത് പറമ്പില്‍ അന്നപൂര്‍ണേശ്വരി ക്ഷേത്രത്തില്‍ താലപ്പൊലി ഭക്തി സാന്ദ്രമായി. ക്ഷേത്രത്തിലെ പടിഞ്ഞാറ് ഭാഗത്ത് നിന്നും ആരംഭിച്ച താലപ്പൊലിയില്‍ നിരവധി കുട്ടികളും അമ്മമാരും പങ്കെടുത്തു.

താലപ്പൊലിയില്‍ അന്നപൂര്‍ണ്ണേശ്വരിയുടെ തിടമ്പേറ്റയത് ഗജറാണി കളിപ്പുരയില്‍ ശ്രീദേവിയാണ്. മറ്റ് ഗജവീരന്‍മാരും താലപ്പൊലിയില്‍  പങ്കെടുത്തു. പ്രശസ്ത വാദ്യകലാകാരന്‍ അവതരിപ്പിച്ച വാദ്യമേളം മേള പ്രേമികളെ ഒന്നാകെ ആകര്‍ഷിച്ചു.നിരവധി ഭക്തജനങ്ങളാണ് താലപ്പൊലിയില്‍ പങ്കെടുക്കാനെത്തിയത്.