കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്ര നവീകരണ കലശവും ദ്രവ്യകലശവും മെയ് 11 മുതല്‍ 16 വരെ


കുറുവങ്ങാട്: മണക്കുളങ്ങര ക്ഷേത്രം നവീകരണ കലശവും ദ്രവ്യകലശവും 2024 മെയ് 11മുതല്‍ 16വരെ നടക്കും. ക്ഷേത്രം തന്ത്രി നരിക്കുനി എടമന ഇല്ലം മോഹനന്‍ നമ്പൂരി നവീകരണകലാശത്തിന്റെ ബുക്ക്ലെറ്റ് പ്രകാശനം ചെയ്തു. ക്ഷേത്രം ചെയര്‍മാന്‍ ഷെനിറ്റ്. എല്‍.ജി പുസ്തകം ഏറ്റുവാങ്ങി.

വിപഞ്ചിക വാസുനായരില്‍ നിന്നും ആദ്യ സംഭാവന സ്വീകരിച്ചു. ചടങ്ങില്‍ നവീകരണ കമ്മിറ്റി കണ്‍വീനര്‍ ശശിധരന്‍ വടക്കയില്‍, വൈസ് ചെയര്‍മാന്‍ എന്‍.വി.ദാമോദരന്‍, ബോര്‍ഡ് മെമ്പര്‍ ബ്രിജേഷ്.എസ്, പത്മനാഭന്‍, വാസുദേവന്‍ നായര്‍, രാധാകൃഷ്ണന്‍ കോഴിക്കളത്തില്‍, സി.കെ.കൃഷ്ണന്‍, വനിതാ കമ്മിറ്റി പ്രസിഡന്റ് വിനീത മറ്റു കമ്മിറ്റി ഭാരവാഹികളും, ഭക്തജനങ്ങളും പങ്കെടുത്തു.