വോട്ട് ചെയ്യാനെത്തിയ കാപ്പാട് സ്വദേശിനിയുടെ സ്വര്‍ണ്ണ കൈചെയിന്‍ കാണാതായതായി പരാതി


കൊയിലാണ്ടി: കാപ്പാട് സ്വദേശിനിയുടെ സ്വര്‍ണ്ണ ബ്രേസ്‌ലൈറ്റ് കാണാതായതായി പരാതി. ഇന്ന് വൈകീട്ട് 5.50 ഓടെയാണ് കാണാതായത്. കാപ്പാട് വികാസ് നഗര്‍ താമസിക്കും രജനിയുടെ ഒരുപവനോളം വരുന്ന ബ്രേസ്‌ലൈറ്റ് ആണ് കാണാതായത്.

വോട്ട് ചെയ്യുവാനായി അരങ്ങാടത്ത് ആന്തട്ട ഗവ.യുപി സ്‌കൂളില്‍ പോയിരുന്നു. വോട്ട് ചെയ്ത് തിരിച്ച് പോകാന്‍ നേരത്താണ് ബ്രേസ്‌ലൈറ്റ് നഷ്ടമായ വിവരം അറിയുന്നത്. ഉടനെ തന്നെ സമീപ പ്രദേശത്ത് തിരഞ്ഞെങ്കിലും കണ്ടെത്താനായില്ലെന്ന് പരാതിക്കാരി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

നിലവില്‍ കൊയിലാണ്ടി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. ബ്രേസ്‌ലൈറ്റ് കണ്ടുകിട്ടുന്നവര്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറിലോ കൊയിലാണ്ടി പോലീസ് സ്‌റ്റേഷനിലോ വിവരമറിയിക്കേണ്ടതാണ്. 8592989065. പോലീസ് സ്‌റ്റേഷന്‍ നമ്പര്‍: 04962620236.