കൊയിലാണ്ടിയില്‍ നിന്നും കുറുവങ്ങാടേയ്ക്കുളള യാത്രാമധ്യേ കുറുവങ്ങാട് സ്വദേശിനിയുടെ സ്വര്‍ണ്ണ പാദസരം നഷ്ടപ്പെട്ടതായി പരാതി


കൊയിലാണ്ടി: കുറുവങ്ങാട് സ്വദേശിനിയുടെ സ്വര്‍ണ്ണപാദസരം നഷ്ടപ്പെട്ടതായി പരാതി. ഇന്ന് വൈകീട്ട് 5.30യോടെ കൊയിലാണ്ടി ദാറുസ്സലാം കോംപ്ലക്‌സിലെ ഷോപ്പില്‍ നിന്നും തിരിച്ച് വീട്ടിലേയ്ക്ക് മടങ്ങവെയാണ് പാദസരം നഷ്ടമായത്.

ഒരുപവന്റെ ഒരുപാദസരമാണ് കാണാതായത്. വീട്ടിലെത്തിയ ശേഷമാണ് പാദസരം നഷ്ടമായ വിവരം അറിഞ്ഞതെന്ന് പരാതിക്കാരി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

നിലവില്‍ കൊയിലാണ്ടി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. പാദസരം കണ്ടുകിട്ടുന്നവര്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറില്‍ അറിയിക്കേണ്ടതാണ്. 9995576116.