യൂത്ത് വിത്ത് ഷാഫി; കൊയിലാണ്ടിയില്‍ റോഡ് ഷോയുമായി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍


കൊയിലാണ്ടി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കൊയിലാണ്ടിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന്റെ റോഡ് ഷോ ‘യൂത്ത് വിത്ത് ഷാഫി’ യുവജന റാലി  സംഘടിപ്പിച്ചു.

യൂത്ത് കോണ്‍ഗ്രസ്, മുസ്ലിം യൂത്ത് ലിഗ്, ആര്‍.എം.പിയുടെ യുവജന സംഘടനാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ റാലിയില്‍ അണി നിരന്നു. ഇന്ന് വൈകീട്ട് അരങ്ങാടത്ത് നിന്ന് ആരംഭിച്ച റാലിയില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്, ആര്‍.എം.പി സംസ്ഥാന സെക്രട്ടറി പി.വേണു തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.

മഠത്തില്‍ അബ്ദുറഹിമാന്‍, മഠത്തില്‍ നാണു, സി.വി. ബാലകൃഷ്ണന്‍, വി.പി. ഭാസ്‌ക്കരന്‍, മുരളി തോറോത്ത്, കെ.പി. വിനോദ് കുമാര്‍, രാജേഷ് കീഴരിയൂര്‍, പി.വി. വേണുഗോപാല്‍, അരുണ്‍ മണമല്‍, സി.പി. ഭാസ്‌ക്കരന്‍, അഡ്വ.പി.ടി. ഉമേന്ദ്രന്‍, വി.പി. ഇബ്രാഹുംകുട്ടി, പി.പി. ഫാസില്‍, ശ്രീജാറാണി തുടങ്ങിയവര്‍ റാലിയ്ക്ക് നേതൃത്വം നല്‍കി.