തുറയൂരിൽ പത്തൊൻപതുകാരി തൂങ്ങി മരിച്ച നിലയിൽ


പയ്യോളി: തുറയൂരിൽ വിദ്യാർഥിനി തൂങ്ങി മരിച്ച നിലയിൽ. പയ്യോളി അങ്ങാടി എളാച്ചിക്കണ്ടി സജിയുടെയും ഇന്ദുലേഖയുടെയും മകൾ നൈസയെയാണ് വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പത്തൊൻപത് വയസ്സായിരുന്നു.

ഇന്നുച്ചയ്ക്ക് ഒന്നരയോടെയാണ് നൈസയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. മണിയൂർ എഞ്ചിനീയറിങ്ങ് കോളേജ് വിദ്യാർത്ഥിനിയായ നൈസ കോളേജിൽ നിന്ന് നേരത്തെ വീട്ടിലെത്തുകയായിരുന്നു. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് സംഭവം.

സുഹൃത്തുക്കൾ നൽകിയ വിവരമനുസരിച്ച് വീട്ടിൽ പരിശോധിച്ചപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. ഉടനെ തന്നെ നാട്ടുകാർ നൈസയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിതികരിച്ചിരുന്നു. മൃതദേഹം കൊയിലാണ്ടി ഗവ.താലൂക്ക് ആശുപത്രി മോർച്ചറിയിൽ. നേഹയാണ് സഹോദരി.