കാണാതായ കീഴരിയൂര്‍ സ്വദേശിയായ വയോധികനെ കണ്ടെത്തി


കീഴരിയൂര്‍: കീഴരിയൂരില്‍ നിന്നും കാണാതായ വയോധികനെ കണ്ടെത്തി. ഇന്നലെ രാത്രി 11.30 യോടെ അരങ്ങാടത്ത് ഓരു ഹോട്ടലില്‍ നിന്നുമാണ് കണ്ടെത്തിയത്.

ഹോട്ടലില്‍ ഏറെ നേരം ഇരിക്കുന്നത് കണ്ട് ആളുകള്‍ അന്വേഷിക്കുകയായിരുന്നു. സംസാരിക്കാന്‍ ബുദ്ധിമുട്ടളളതിനാല്‍ പോലീസിനെ വിവരമറിയിക്കുകയും തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് വയോധികനെ കാണാതായത്.