ജലാശയ അപകടങ്ങളെ ചെറുക്കാം; കൊയിലാണ്ടിയിൽ കുട്ടികൾക്കായി നീന്തൽ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു


കൊയിലാണ്ടി: നഗരസഭ കുടുംബശ്രീ ബാലസഭയുടെ നേതൃത്വത്തിൽ നീന്തൽ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. സുരക്ഷിത ജീവിതം ലക്ഷ്യമാക്കിയും കുട്ടികളിൽ കായിക ക്ഷമത ഉറപ്പാക്കാനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നീന്തൽപരിശീലനം കൊല്ലം ചിറയിൽ നഗരസഭാ ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ കെ. ഷിജു ഉദ്ഘാടനംചെയ്തു

കൗൺസിലർ കെ.ടി. സുമേഷ് അദ്ധ്യക്ഷനായി. പരിശീലകൻ നാരായണൻ പഠിതാക്കൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി. നോർത്ത് സി.ഡി.എസ് ചെയർപേഴ്സൺ എം.പി. ഇന്ദുലേഖ സ്വാഗതവും സൗത്ത് സി.ഡി.എസ് വൈസ് ചെയർപേഴ്സൺ സുധിന നന്ദിയും പറഞ്ഞു.  [mi4]