തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകന് വെട്ടേറ്റു


Advertisement

തിരുവനന്തപുരം: നരുവാമൂട് ഡിവൈഎഫ്ഐ നേതാവിന് വെട്ടേറ്റു. ഡിവൈഎഫ്ഐ നരുവാമൂട് യൂണിറ്റ് സെക്രട്ടറി അജിഷീനാണ് വെട്ടേറ്റത്. ഗുരുതരായി പരിക്കേറ്റ അജിഷീനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertisement

തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി പ്രദേശത്ത് ഡിവൈഎഫ്ഐ, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് അജിഷീന് വെട്ടേറ്റതെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. അക്രമത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് ഡിവൈഎഫ് ഐ ആരോപിച്ചു.

Advertisement
Advertisement