Tag: RSS

Total 13 Posts

കണ്ണൂരിൽ മൂന്ന് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു; ആക്രമണത്തിന് പിന്നിൽ ആര്‍.എസ്.എസ് എന്ന് ആരോപണം

കണ്ണൂര്‍: മട്ടന്നൂര്‍ അയ്യല്ലൂരിൽ മൂന്ന് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു. ഇടവേലിക്കലിലെ സുനോബ്, റിജിൻ, ലതീഷ് എന്നിവർക്കാണ് വെട്ടേറ്റത്. ഇന്നലെ രാത്രി പത്തു മണിയോടെ മട്ടന്നൂർ അയ്യല്ലൂരിൽ ബസ് സ്റ്റോപ്പിൽ ഇരിക്കുമ്പോഴാണ് സംഭവം. പരിക്കെറ്റവരെ കണ്ണൂരിലെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിപിഎം ജില്ലാ സെക്രട്ടറി ടി വി രാജേഷും നേതാക്കളും ആശുപത്രിയിൽ എത്തി പരിക്കേറ്റവരെ സന്ദർശിച്ചു. ആക്രമണത്തിന്

തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകന് വെട്ടേറ്റു

തിരുവനന്തപുരം: നരുവാമൂട് ഡിവൈഎഫ്ഐ നേതാവിന് വെട്ടേറ്റു. ഡിവൈഎഫ്ഐ നരുവാമൂട് യൂണിറ്റ് സെക്രട്ടറി അജിഷീനാണ് വെട്ടേറ്റത്. ഗുരുതരായി പരിക്കേറ്റ അജിഷീനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി പ്രദേശത്ത് ഡിവൈഎഫ്ഐ, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് അജിഷീന് വെട്ടേറ്റതെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. അക്രമത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന്

ഭരണഘടനാ ശിൽപ്പി ഡോ. ബി.ആർ.അംബേദ്‍കറെ പരസ്യമായി അപമാനിച്ച ആർ.എസ്.എസ് നേതാവിനെതിരെ കൊയിലാണ്ടിയിൽ പ്രതിഷേധം

കൊയിലാണ്ടി: ഇന്ത്യൻ ഭരണഘടനയുടെ മുഖ്യശിൽപ്പിയും അടിസ്ഥാന വർഗ ജനതയുടെ നവോത്ഥാന നായകനുമായ ഡോ. ബി.ആർ.അംബേദ്കറെ പരസ്യമായി അപമാനിച്ച ആർ.എസ്.എസ് നേതാവ് ആർ.ബി.വി.എസ്.മണിയനെതിരെ കൊയിലാണ്ടിയിൽ പ്രതിഷേധം. കേരള പട്ടിക വിഭാഗ സമാജം പ്രവർത്തകരാണ് പ്രതിഷേധിച്ചത്. അംബേദ്കറെ അപമാനിച്ച ആർ.ബി.വി.എസ്.മണിയൻ മതഭ്രാന്തനാണെന്ന് പ്രതിഷേധക്കാർ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് എം.എം.ശ്രീധരൻ ഉദ്ഘടാനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ.കെ.ബാബുരാജ്, ജില്ലാ സെക്രട്ടറി

പാനൂരിൽ കോൺഗ്രസ് നേതാവിന് നേരെ ആക്രമണം, വെട്ടിപരിക്കേൽപ്പിച്ചു; പിന്നിൽ ആർ.എസ്.എസെന്ന് ആരോപണം

തലശേരി: പാനൂരിൽ കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു. കോൺഗ്രസ് പാനൂർ ബ്ലോക്ക് പ്രസിഡന്റും, പാനൂർ നഗരസഭ സ്ഥിരം സമിതി അധ്യക്ഷനുമായ കെ.പി ഹാഷിമിന് നേരെയാണ് അക്രമണം ഉണ്ടായത്. ഇന്നലെ രാത്രി 12 മണിയോടെയാണ് ഒരു സംഘം ഷമീമിനെ വെട്ടി പരിക്കേൽപ്പിച്ചത്. അണിയാരം വലിയാണ്ടി പീടികയിൽ വെച്ചാണ് അക്രമം നടന്നത്. വീടിനു സമീപത്തെ കല്യാണ വീട്ടിൽ നിന്നും മടങ്ങുകയായിരുന്നു

പുറക്കാട് കെട്ടുമ്മൽ നാരായണി അന്തരിച്ചു

തിക്കോടി: പുറക്കാട് കെട്ടുമ്മൽ നാരായണി അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. ഭർത്താവ്: പരേതനായ കെട്ടുമ്മൽ കണ്ണൻ. മക്കള്‍: വല്‍സന്‍ അയോത്ത്, വിജയന്‍, മല്ലിക, അനീഷ്, കെ.ബിജു (ബി.ജെ.പി. ബൂത്ത് സെക്രട്ടറി, ആർ.എസ്.എസ് കൊയിലാണ്ടി ഖണ്ഡ് സഹകാര്യവാഹ്). സംസ്കാരം ശനിയാഴ്ച വൈകീട്ട് വീട്ടുവളപ്പിൽ നടന്നു.

കൊയിലാണ്ടിയിൽ ആർ.എസ്.എസ് പഥസഞ്ചലനം

കൊയിലാണ്ടി: രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ആഭിമുഖ്യത്തിൽ കൊയിലാണ്ടിയിൽ വിജയദശമി ആഘോഷം നടത്തി. സംഘത്തിന്റെ തൊണ്ണൂറ്റി എട്ടാമത് ജന്മദിനം കൂടിയായ ഇന്ന് ആഘോഷമായി പഥസഞ്ചലനവും നടത്തി. കുറുവങ്ങാട് അക്വഡക്റ്റ് ന് സമീപത്തു നിന്നും ചെങ്ങോട്ട് കാവ് മേൽപ്പാലത്തിന് സമീപത്ത് നിന്നും ആരംഭിച്ച പഥസഞ്ചലനം കൊയിലാണ്ടി പുതിയ ബസ് സ്റ്റാൻഡിന് അടുത്ത് വെച്ച് സംഗമിച്ച് ഒന്നായി കൊയിലാണ്ടി സ്പോർട്സ്

പാലക്കാട് വീണ്ടും അരുംകൊല; മലമ്പുഴയില്‍ സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗത്തെ വെട്ടിക്കൊന്നു

പാലക്കാട്: സ്വാതന്ത്ര്യദിനത്തലേന്ന് പാലക്കാടിനെ നടുക്കി വീണ്ടും കൊലപാതകം. മലമ്പുഴയില്‍ സി.പി.എം പ്രാദേശിക നേതാവ് കൊട്ടേക്കാട് കുന്നംക്കോട് സ്വദേശി ഷാജഹാനാണ് കൊല്ലപ്പെട്ടത്. മരുത റോഡ് ലോക്കല്‍ കമ്മിറ്റി അംഗമാണ് ഷാജഹാന്‍. നാല്‍പ്പത് വയസായിരുന്നു. ഞായറാഴ്ച രാത്രി ഒമ്പതേ കാലോടെയാണ് കൊലപാതകം നടന്നത്. ബൈക്കിലെത്തിയ രണ്ട് പേരാണ് വീടിനടുത്ത് വച്ച് ഷാജഹാനെ ആക്രമിച്ച് കൊലപ്പെടുത്തിയത് എന്നാണ് പ്രാഥമിക വിവരം.

ആർ.എസ്.എസിന്റെ ബാലഗോകുലം മാതൃ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിച്ചു; കോഴിക്കോട് കോർപ്പറേഷൻ മേയർ ബീന ഫിലിപ്പിനെ പരസ്യമായി തള്ളിപ്പറഞ്ഞ് സി.പി.എം

കോഴിക്കോട്: ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുക്കുകയും കേരളം ഉത്തരേന്ത്യയെക്കാള്‍ പിന്നിലാണെന്ന് പറയുകയും ചെയ്ത കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ബീന ഫിലിപ്പിനെ തള്ളി സി.പി.എം. പാര്‍ട്ടിയുടെ കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനനാണ് മേയറുടെ നലപാട് പാര്‍ട്ടി തള്ളുന്നതായി പ്രസ്താവനയിറക്കിയത്. ആര്‍.എസ്.എസ്സിന്റെ ഭാഗമായ ബാലഗോകുലത്തിന്റെ വേദിയിലെത്തിയാണ് ബീന ഫിലിപ്പ് വിവാദ പ്രസ്താവന നടത്തിയത്. ‘കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ ബീന ഫിലിപ്പ്

നടേരി ഒറ്റക്കണ്ടം മുണ്ടക്കാത്ത് സുദർശനത്തിൽ പത്മിനി അന്തരിച്ചു

കൊയിലാണ്ടി: നടേരി ഒറ്റക്കണ്ടം മുണ്ടക്കാത്ത് സുദർശനത്തിൽ പത്മിനി അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു. ഭർത്താവ്: പരേതനായ ചാത്തുക്കുട്ടി. മക്കൾ: സി.പി.കരുണൻ (മുൻ കൗൺസിലർ), ദീപ, സി.പി.ബിജു (ആർ.എസ്.എസ് കോഴിക്കോട് ജില്ലാ സഹകാര്യവാഹക്). മരുമക്കൾ: ശാലിനി, പ്രേമൻ, സൗമ്യ. സംസ്കാരം ഉച്ചയ്ക്ക് നടേരി ഒറ്റകണ്ടത്തെ വീട്ടുവളപ്പിൽ നടന്നു. ചരമവാർത്തകൾ കൊയിലാണ്ടി ന്യൂസ് ഡോട് കോമിലേക്ക് അയക്കാനായി ഇവിടെ ക്ലിക്ക്

‘സ്വപ്ന സുരേഷിന്റെ ആരോപണത്തിന് പിന്നിൽ ആർ.എസ്.എസ് ഗൂഢാലോചന’; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കൊയിലാണ്ടിയിൽ ഡി.വൈ.എഫ്.ഐയുടെ വമ്പൻ പന്തം കൊളുത്തി പ്രകടനം (വീഡിയോ കാണാം)

കൊയിലാണ്ടി: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരായ സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾക്ക് പിന്നിൽ ആർ.എസ്.എസ്സിന്റെ ഗൂഢാലോചനയാണെന്ന് ഡി.വൈ.എഫ്.ഐ. ഇത് ജനങ്ങൾ തിരിച്ചറിയണമെന്നും ഗൂഢാലോചന സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി നഗരത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി. സ്വപ്ന സുരേഷ് ജോലി ചെയ്യുന്ന എച്ച്.ആർ.ഡി.എസ് ആർ.എസ്.എസ്സിന്റെ സ്ഥാപനമാണ്. മുൻ പൂഞ്ഞാർ എം.എൽ.എ