Tag: #DYFI
പെരുവട്ടൂരിൽ കയറ്റം ഇറങ്ങുന്നതിനിടെ ജെ.സി.ബിയുടെ നിയന്ത്രണം വിട്ടു, ഡ്രെെവർ ലഹരി ഉപയോഗിച്ചിരുന്നെന്ന് നാട്ടുകാർ; അനധികൃതമായി ഓടുന്ന വഗാഡിന്റെ വാഹനങ്ങൾ നാളെ മുതൽ തടയുമെന്ന് ഡി.വെെ.എഫ്.ഐ
കൊയിലാണ്ടി: പെരുവട്ടൂരിൽ നിയന്ത്രണം വിട്ട ജെ.സി.ബി റോഡിൽ നിന്ന് തെന്നിമാറി അപകടം. ദേശീയപാത നിർമ്മാണത്തിനായി വഗാഡ് കമ്പനി എത്തിച്ച ജെ.സി.ബിയാണ് അപകടത്തിൽപെട്ടത്. ഇന്ന് രാത്രി ഏഴ് മണിക്ക് ശേഷമാണ് അപകടം സംഭവിച്ചത്. പെരുവട്ടൂർ അമ്പ്രമോളി റോഡിൽ കയറ്റം ഇറങ്ങുന്നതിനിടിയൽ ലോറിയുടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. അപകട സമയത്ത് റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന ബെെക്ക് യാത്രികൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അപകടത്തിന്
വാഗാഡ് വാഹനങ്ങളുടെ മരണപ്പാച്ചില്‍: കൊയിലാണ്ടിയിൽ ഡി.വൈ.എഫ്.ഐ നടത്തിയ സമരം അവസാനിപ്പിച്ചു; നാളെ ചര്‍ച്ച
കൊയിലാണ്ടി: ദേശീയപാതാ വികസന പ്രവൃത്തി നടത്തുന്ന വാഗാഡ് കമ്പനിയുടെ വാഹനങ്ങള്‍ നടത്തുന്ന നിയമലംഘനങ്ങള്‍ക്കെതിരെ ഡി.വൈ.എഫ്.ഐ നടത്തിയ ഉപരോധ സമരം അവസാനിപ്പിച്ചു. കൊയിലാണ്ടി പൊലീസ് ഇടപെട്ട് നടത്തിയ ചര്‍ച്ചയിലാണ് സമരം അവസാനിപ്പിക്കാന്‍ ധാരണയായത്. പ്രശ്‌നപരിഹാരത്തിനായി നാളെ ചര്‍ച്ച നടത്താമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. കൊയിലാണ്ടി നഗരസഭാ ചെയര്‍പേഴ്‌സന്റെ അധ്യക്ഷതയില്‍ മുന്‍സിപ്പല്‍ ഹാളിലാണ് നാളെ ചര്‍ച്ച നടക്കുക. വാഗാഡ്
വാഗാഡിന്റെ വാഹനങ്ങളുടെ മരണപ്പാച്ചില്‍; കൊയിലാണ്ടിയിൽ ഡി.വൈ.എഫ്.ഐ ദേശീയപാത ഉപരോധിക്കുന്നു
കൊയിലാണ്ടി: വാഗാഡ് കമ്പനിയുടെ വാഹനങ്ങളുടെ മരണപ്പാച്ചിലിനെതിരെ കൊയിലാണ്ടി ദേശീയപാത ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഉപരോധിക്കുന്നു. നേരത്തെ വഗാഡിന്റെ വാഹനങ്ങള്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. തുടര്‍ന്നാണ് ദേശീയ പാത ഉപരോധവും. വാഗാഡ് വാഹനങ്ങളുണ്ടാക്കിയ അപകടങ്ങള്‍ കാരണം കൊയിലാണ്ടിയില്‍ ഇതുവരെ മൂന്ന് പേരാണ് മരിച്ചത്. ലോഡ് കയറ്റിയ ലോറികള്‍ പിന്നില്‍ വാതിലില്ലാതെ അപകടകരമായ ഓടുന്നത് കൊയിലാണ്ടിയിലെ നിരത്തുകളിലെ പതിവ് കാഴ്ചയാണ്.
‘നിയമലംഘനങ്ങളും അപകടങ്ങളും തുടര്‍ക്കഥ, ഇനിയും മനുഷ്യജീവന്‍ കുരുതി കൊടുക്കാന്‍ അനുവദിക്കില്ല’; കൊയിലാണ്ടി നഗരത്തില്‍ വാഗാഡിന്റെ വാഹനങ്ങള്‍ ഡി.വൈ.എഫ്.ഐ തടയുന്നു
കൊയിലാണ്ടി: ദേശീയപാതാ വികസന പ്രവൃത്തി കരാറെടുത്ത വാഗാഡ് കമ്പനിയുടെ വാഹനങ്ങള്‍ കൊയിലാണ്ടി നഗരത്തില്‍ ഡി.വൈ.എഫ്.ഐ തടയുന്നു. വാഗാഡ് വാഹനങ്ങളുടെ നിയമലംഘനങ്ങളും അപകടങ്ങളും തുടര്‍ക്കഥയാവുന്ന സാഹചര്യത്തിലാണ് ഡി.വൈ.എഫ്.ഐ വാഹനങ്ങള്‍ തടഞ്ഞ് പ്രതിഷേധിക്കുന്നത്. കഴിഞ്ഞ ദിവസം മുത്താമ്പിയില്‍ വാഗാഡിന്റെ ടോറസ് ലോറിയുടെ ടയര്‍ ഊരിത്തെറിച്ച് ഇടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ വയോധിക മരിച്ചിരുന്നു. ഇപ്പോള്‍ ഡി.വൈ.എഫ്.ഐ കൊയിലാണ്ടിയില്‍ തടഞ്ഞ വാഹനങ്ങള്‍ക്കും
‘ആഴ്ചയില്‍ അന്‍പതിലേറെ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍’; ആരോപണവിധേയനായ യൂത്ത് ലീഗ് നേതാവിനെതിരെ നന്തിയില്‍ പോസ്റ്റര്‍ ക്യാമ്പെയിനുമായി ഡി.വൈ.എഫ്.ഐ
കൊയിലാണ്ടി: വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചു നല്‍കുന്നുവെന്ന ആരോപണം നേരിടുന്ന മുസ്ലിം യൂത്ത് ലീഗ് പ്രാദേശിക നേതാവിനെതിരെ ശക്തമായ പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ. ഇതിന്റെ ഭാഗമായി നന്തിയില്‍ ഡി.വൈ.എഫ്.ഐ പോസ്റ്റര്‍ ക്യാമ്പെയിന്‍ നടത്തി. യൂത്ത് ലീഗ് കൊയിലാണ്ടി മണ്ഡലം പ്രസിഡന്റും നന്തി സ്വദേശിയുമായ കെ.കെ.റിയാസിനെതിരെയാണ് വ്യാജസര്‍ട്ടിഫിക്കറ്റ് ആരോപണം ഉയര്‍ന്നത്. ഒരു സ്വകാര്യ വാര്‍ത്താ ചാനലാണ് വ്യാജസര്‍ട്ടിഫിക്കറ്റ് വാര്‍ത്ത പുറത്തു
‘ഇന്ത്യയെ മതരാഷ്ട്രമാക്കരുത്’; സ്വാതന്ത്ര്യദിനത്തിൽ കൊയിലാണ്ടിയിൽ ഡി.വൈ.എഫ്.ഐയുടെ സെക്കുലർ സ്ട്രീറ്റ്
കൊയിലാണ്ടി: ‘ഇന്ത്യയെ മതരാഷ്ട്രമാക്കരുത്’ എന്ന മുദ്രാവാക്യമുയർത്തി സ്വാതന്ത്ര്യദിനത്തിൽ സംസ്ഥാനത്തെ ബ്ലോക്ക് കേന്ദ്രങ്ങളിൽ ഡി.വൈ.എഫ്.ഐ സെക്കുലർ സ്ട്രീറ്റുകൾ സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി കൊയിലാണ്ടിയിൽ നൂറുകണക്കിന് യുവാക്കൾ അണിനിരന്ന പരേഡ് നടന്നു. സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ നിന്ന് ആരംഭിച്ച പരേഡ് പുതിയ ബസ് സ്റ്റാന്റിൽ സമാപിച്ചു. സമാപന പൊതുയോഗം ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗം എ.എം.റഷീദ് ഉദ്ഘാടനം
കായംകുളത്ത് ഡിവൈഎഫ്‌ഐ നേതാവിനെ വെട്ടിക്കൊലപ്പെടുത്തി
ആലപ്പുഴ: കായംകുളത്ത് ഡിവൈഎഫ്‌ഐ നേതാവിനെ വെട്ടിക്കൊലപ്പെടുത്തി. ഇരുപത്തൊന്നുകാരനായ അമ്പാടിയാണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകിട്ടാണ് സംഭവം. കൃഷ്ണപുരത്തിന് സമീപത്താണ് കൊലപാതകം നടന്നത്. ആര്‍എസ്എസ് കൊട്ടേഷന്‍ സംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് പുറത്തുവരുന്ന വിവരം. ഡിവൈഎഫ്‌ഐ ദേവികുളങ്ങര മേഖലാ കമ്മിറ്റി അംഗമാണ് അമ്പാടി. Updatig… Summary: DYFI leader hacked to death in Kayamkulam
മന്‍മോഹന്‍ സിങ്ങിന് വേദിയൊരുക്കാന്‍ നിര്‍മ്മിച്ച സ്‌റ്റേജ് ദ്രവിച്ച് തുരുമ്പെടുത്ത് അപകടാവസ്ഥയില്‍; വിദ്യാര്‍ഥികള്‍ക്കും കായികതാരങ്ങള്‍ക്കും ഭീഷണിയായ പയ്യോളി ഹൈസ്‌കൂള്‍ ഗ്രൗണ്ടിലെ ഷെഡ്ഡ് പൊളിച്ചുമാറ്റണമെന്ന് ആവശ്യം
കൊയിലാണ്ടി: പ്രധാനമന്ത്രിയായിരിക്കെ മന്‍മോഹന്‍ സിങ്ങിന് വേദിയൊരുക്കാനായി നിര്‍മ്മിച്ച ഷെഡ്ഡ് ഇന്ന് പയ്യോളി തിക്കോടിയന്‍ സ്മാരക ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും ഗ്രൗണ്ടില്‍ കായിക പരിശീലനത്തിനും ഡ്രൈവിങ് പരിശീലനത്തിനുമായെത്തുന്നവര്‍ക്കും ഭീഷണിയാവുന്നു. ഷെഡ്ഡിന്റെ തൂണുകള്‍ ദ്രവിച്ച നിലയിലാണ്. മേല്‍ക്കൂരയില്‍ പലഭാഗത്തും വിള്ളലും വലിയ ദ്വാരവുമുണ്ട്. ഈ സാഹചര്യത്തില്‍ ഷെഡ്ഡ് പൊളിച്ചുമാറ്റണമെന്ന് ഡി.വൈ.എഫ്.ഐ തിക്കോടി തെരു യൂണിറ്റ് കമ്മിറ്റി പ്രസ്താവനയിലൂടെ
34 ടീമുകൾ, വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ കിരീടത്തിൽ മുത്തമിട്ട് എഫ്.സി.മന്ദങ്കാവ്; ആവേശമായി പുറക്കാട് ഡി.വെെ.എഫ്.ഐ സംഘടിപ്പിച്ച ത്രീസ് ഫുട്ബോൾ ടൂർണമെൻ്റ്
തിക്കോടി: ഡി.വൈ.എഫ്.ഐ തിക്കോടി സൗത്ത് മേഖല സമ്മേളനത്തിൻ്റെ പ്രചരണാർത്ഥം ത്രീസ് ഫുട്ബോൾ ടൂർണമെൻ്റ് സംഘടിപ്പിച്ചു. 34 ടീമുകൾ മാറ്റുരച്ച മത്സരത്തിൽ സഖാവ് അരുൺ കണ്ണോത്ത് സ്മാരക വിന്നേഴ്സ് ട്രോഫിയ്ക്ക് എഫ്.സി.മന്ദങ്കാവ് അർഹരായി. സഖാവ് ഉപ്പോരയ്ക്കൽ മനോജൻ സ്മാരക റണ്ണേഴ്സ് അപ്പ് ട്രോഫി എഫ്.സി ഉരൂക്കര സ്വന്തമാക്കി. പുറക്കാട് മിനി സ്റ്റേഡിയത്തിൽ കരുത്തരായ മത്സരാർത്ഥികളുടെ പ്രടകനം കാണികളെ
‘ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യുക’; ഡല്‍ഹിയില്‍ പൊരുതുന്ന ഗുസ്തി താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവുമായി കൊയിലാണ്ടിയില്‍ ഡി.വൈ.എഫ്.ഐയുടെയും എസ്.എഫ്.ഐയുടെയും സംയുക്താഭിമുഖ്യത്തില്‍ നൈറ്റ് മാര്‍ച്ച്
കൊയിലാണ്ടി: ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റും ബി.ജെ.പി ലോക്‌സഭാ എം.പിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവുമായി വിദ്യാര്‍ത്ഥി സംഘടനയായ എസ്.എഫ്.ഐയും യുവജനസംഘടനയായ ഡി.വൈ.എഫ്.ഐയും. താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇരു സംഘടനകളുടെയും സംയുക്താഭിമുഖ്യത്തില്‍ കൊയിലാണ്ടിയില്‍ നൈറ്റ് മാര്‍ച്ച് നടത്തി. കൊല്ലം ചിറയ്ക്ക് സമീപമുള്ള ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍