പുതുവത്സരത്തലേന്ന്‌ പെണ്‍സുഹൃത്തിനൊപ്പം മൂന്നാറില്‍ മുറിയെടുത്തു; രാവിലെ യുവാവ് ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍


മൂന്നാര്‍: പുതുവത്സരത്തലേന്ന്‌ പെണ്‍സുഹൃത്തിനൊപ്പം മൂന്നാറില്‍ സന്ദര്‍ശനത്തിനെത്തിയ യുവാവിനെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വൈക്കം കുലശേഖരമംഗലം സ്വദേശി സനീഷ് ഭവനത്തില്‍ എസ്.സനീഷിനെയാണ് പഴയ മൂന്നാറിലെ സ്വകാര്യ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഫോര്‍ട്ട് കൊച്ചി സ്വദേശിയായ യുവതിക്കൊപ്പം ഞായറാഴ്ച വൈകിട്ടാണ് സനീഷ് ലോഡ്ജില്‍ മുറിയെടുത്തത്. രാത്രി ഇരുവരും തമ്മില്‍ വഴക്കുണ്ടാക്കിയിരുന്നതായി യുവതി മൊഴി നല്‍കിയിട്ടുണ്ട്. പിന്നീട് തിങ്കളാഴ്ച പുലര്‍ച്ചെ ശുചിമുറിയില്‍ നിന്നും ശബ്ദം കേട്ട് വാതില്‍ തുറന്ന് നോക്കിയപ്പോള്‍ കഴുത്തില്‍ കുരുക്കുമായി സനീഷ് കിടക്കുന്നത് കണ്ടുവെന്നാണ് യുവതി പറയുന്നത്.

ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോലീസിന്റെ പരിശോധനയില്‍ ശുചിമുറിയില്‍ നിന്നും സനീഷ് തൂങ്ങാന്‍ ഉപയോഗിച്ച ഹുക്ക് തകര്‍ന്ന് താഴെ വീണ നിലയില്‍ കണ്ടെത്തി. ഓട്ടേറിച്ച ഡ്രൈവറാണ്‌ മരിച്ച സനീഷ്.