Tag: dyfi worker
പാട്ടും ഡാന്‍സുമായി രണ്ട് ദിനങ്ങള്‍; നാടിനെ ഉത്സവലഹരിയിലാക്കി ഡി.വൈ.എഫ്.ഐ കാരയാട് മേഖല കമ്മറ്റിയുടെ യുവധാര ലിറ്ററേച്ചർ ഫെസ്റ്റ്
കാരയാട്: ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മറ്റി സംഘടിപ്പിക്കുന്ന യുവധാര ലിറ്ററേച്ചർ ഫെസ്റ്റിൻ്റെ ഭാഗമായി കാരയാട് മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ മേഖലാ തല ലിറ്ററേച്ചർ ഫെസ്റ്റ് സംഘടിപ്പിച്ചു. രണ്ട് ദിവസമായി തണ്ടയിൽ താഴെ നടന്ന ഫെസ്റ്റ് എസ്.എഫ്.ഐ അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് നിതീഷ് നാരായണൻ ഉദ്ഘാടനം ചെയ്തു. വിവിധ കലാപരിപാടികളില്‍ നിരവധി യുവതി യുവാക്കളാണ് പങ്കെടുത്തത്. ചടങ്ങിൽ സുബോധ്
‘കൂത്തുപറമ്പ് പോരാട്ടത്തിൻ്റെ ഓർമ്മകൾ അഴിമതിക്കും വർഗീയതയ്ക്കും എതിരായ പോരാട്ടത്തിന് കരുത്ത് പകരുന്നു’; പുളിയഞ്ചേരിയിൽ ഡി.വൈ.എഫ്.ഐയുടെ യുവജന റാലി
പുളിയഞ്ചേരി: കോലീബി സംഖ്യം കേരളത്തിൽ ആവർത്തിക്കുന്നു എന്നതിന് ഉദാഹരണമാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് വിജയമെന്ന് ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം ആര്‍.രാഹുല്‍ ആലപ്പുഴ. കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി പുളിയഞ്ചേരിയില്‍ സംഘടിപ്പിച്ച യുവജനറാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർ.എസ്.എസിനെയും എസ്.ഡി.പി.ഐയേയും ഒരുപോലെ എതിർക്കപ്പെടേണ്ടതാണെന്നും യുഡിഎഫ് വിജയത്തിൽ എസ്.ഡി.പി.ഐ ആഹ്ലാദപ്രകടനം
പേരാമ്പ്ര ചാലിക്കരയിലെ അക്യുപഞ്ചര്‍ സ്ഥാപനത്തിലെ ജീവനക്കാരിക്ക് നേരെ അതിക്രമം; ഒരാഴ്ച കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്തില്ല, പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ
പേരാമ്പ്ര: ചാലിക്കരയിലെ അക്യുപഞ്ചര്‍ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതിക്ക് നേരെ നടന്ന അതിക്രമത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. സ്ഥാപനം മറയാക്കി യുവതിയെ അതിക്രമിച്ച സംഭവത്തില്‍ ഇര പരാതി നല്‍കി ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താതെ പോലീസ് സംരക്ഷിക്കുന്നു എന്നാരോപിച്ചാണ് ഡി.വൈ.എഫ്.ഐ ഇന്ന് രാവിലെ പ്രതിഷേധമാര്‍ച്ച് സംഘടിപ്പിച്ചത്. അക്യുപഞ്ചര്‍ സ്ഥാപനത്തിലേക്ക് നടത്തിയ
വയനാടിനെ നെഞ്ചോട് ചേര്‍ത്ത് മുന്നോട്ട്; കൊല്ലത്ത് ‘അതിജീവനത്തിന്റെ ചായക്കട’യുമായി ഡി.വൈ.എഫ്.ഐയുടെ പെണ്‍കൂട്ടം
കൊയിലാണ്ടി: ഉരുള്‍പൊട്ടലില്‍ സര്‍വ്വതും നഷ്ടമായ വയനാട്ടിലെ ജനങ്ങള്‍ക്കായി ഡി.വൈ.എഫ്.ഐ നിർമിച്ചു നൽകുന്ന വീടുകളുടെ നിര്‍മ്മാണത്തിനായി ‘അതിജീവനത്തിന്റെ ചായക്കട’ തുറന്ന് കൊയിലാണ്ടിയിലെ പെണ്‍കൂട്ടം. ഡി.വൈ.എഫ്.ഐ കൊയിലാണ്ടി മേഖല യുവതി സബ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കൊല്ലം ടൗണില്‍ ചായക്കട തുടങ്ങിയത്. വൈകുന്നേരം 3 മണിക്ക് ആരംഭിച്ച ചായക്കടയിലേക്ക് പ്രായഭേദമന്യേ ആളുകള്‍ വരുന്നുണ്ട്. വിലവിവര പട്ടികയില്ലാതെ ഇഷ്ടമുള്ള തുക നല്‍കാമെന്നാണ്
ആവശ്യമുള്ളവര്‍ക്ക് ഫോണ്‍ പരിശോധിക്കാം; വടകരയിലെ കാഫിർ പോസ്റ്റ് നിർമിച്ചത് റിബേഷാണെന്ന് തെളിയിക്കുന്നവർക്ക് 25 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി
വടകര: കാഫിർ പോസ്റ്റ് നിർമിച്ചത് റിബേഷാണെന്ന് തെളിയിക്കുന്നവർക്ക് 25 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി. കാഫിർ പോസ്റ്റ് നിർമ്മിച്ചത് ഡിവൈഎഫ്ഐ വടകര ബ്ലോക്ക് പ്രസിഡണ്ട് സഖാവ് ആർഎസ് റിബേഷ് മാസ്റ്റർ ആണെന്ന് തെളിയിക്കുന്നവർക്ക് 25 ലക്ഷം രൂപ ഇനാം പ്രഖ്യാപിക്കുന്നു എന്നാണ് ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി ഇറക്കിയ പോസ്റ്ററിൽ
കൈവിടില്ലവയനാടിനെ; ഡിവൈഎഫ്ഐ പള്ളിക്കര മേഖലാ കമ്മിറ്റിയുടെ ആക്രി പെറുക്കല്‍ ചലഞ്ചിലേക്ക് കാര്‍ നല്‍കി തിക്കോടി സ്വദേശി ബാബു
തിക്കോടി: ഉരുള്‍പൊട്ടലില്‍ സര്‍വ്വതും നഷ്ടമായ വയനാട്ടിലെ ജനങ്ങള്‍ക്കായി രാപകല്‍ വ്യത്യാസമില്ലാതെ അധ്വാനിച്ച് പള്ളിക്കരയിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍. ഡിവൈഎഫ്ഐ പള്ളിക്കര മേഖലാ കമ്മിറ്റി നടത്തിയ ആക്രി പെറുക്കല്‍ ചലഞ്ചില്‍ നാട്ടുകാരും ഏറെ ഉത്സാഹത്തോടെയാണ് പങ്കാളികളായത്. സിപിഐ(എം) തൃക്കോട്ടൂർ ബ്രാഞ്ച് അംഗവും, സുരക്ഷ പെയിൻ & പാലിയേറ്റീവ് പ്രവർത്തകനും, ബാലസംഘം യൂണിറ്റ് കൺവീനറുമായ തിക്കോടി തെരുവിലെ ഗുരുക്കൾകണ്ടി കിഴക്കയിൽ
വയനാടിനെ നെഞ്ചോട് ചേർത്ത് ഡിവെെഎഫ്ഐ യൂത്ത് ബ്രിഗേഡ്; എട്ടാം ദിനത്തില്‍ പങ്കാളികളായി കൊയിലാണ്ടിയില്‍ നിന്നുള്ള സംഘം
കൊയിലാണ്ടി: വയനാട് ഉരുള്‍പൊട്ടല്‍ കഴിഞ്ഞ് എട്ടാം ദിനം കഴിയുമ്പോഴും എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് താങ്ങും തണലുമായി ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ് ചൂരല്‍മലയില്‍ സജീവമാണ്. പരാതികളോ പരിഭവങ്ങളോ ഇല്ലാതെ ചൂരല്‍മലയിലെ മനുഷ്യര്‍ക്കായി രാപകലില്ലാതെ ജോലി ചെയ്യുന്ന യൂത്ത് ബ്രിഗേഡിനൊപ്പം ഇന്നലെ കൊയിലാണ്ടിയില്‍ നിന്നുള്ള പതിമൂന്ന് പേര്‍ പങ്കാളികളായിരുന്നു. ചൂരല്‍മലയില്‍ യൂത്ത് ബ്രിഗേഡ് നടത്തുന്ന രക്ഷാദൗത്യത്തില്‍ പങ്കാളികളാവാന്‍ താത്പര്യമുള്ളവര്‍ ഉടന്‍
‘കൈകൾ കോർത്ത് ചങ്ങലയിൽ നിൽക്കണം’; ഡി.വൈ.എഫ്.ഐയുടെ മനുഷ്യച്ചങ്ങലയില്‍ വീൽചെയറിൽ നിന്നെഴുന്നേറ്റ് കണ്ണിയായി മൂടാടിയിലെ രജത് വിൽസന്‍
മൂടാടി: “വീല്‍ചെയറിൽ ഇരുന്ന് പങ്കെടുത്താൽ പോര…എനിക്ക് കൈകൾ കോർത്ത് ചങ്ങലയിൽ നിൽക്കണം “കേന്ദ്ര അവഗണനയ്‌ക്കെതിരെ ഡി.വൈ.എഫ്.ഐ ഇന്നലെ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയില്‍ പങ്കെടുത്തുകൊണ്ട് മൂടാടിയിലെ രജത് അച്ഛന്‍ വിൽസനോട് പറഞ്ഞ വാക്കുകളാണിത്. കേരളം ഒറ്റക്കെട്ടായി ഒരു മനസായി മനുഷ്യമതില്‍ തീര്‍ത്തപ്പോള്‍ ആ പോരാട്ടത്തില്‍ നിന്ന് രജത് എങ്ങനെ മാറി നില്‍ക്കാനാണ്. സെറിബ്രല്‍ പാള്‍സി രോഗബാധിതനായ രജത് ഇതാദ്യമായല്ല
തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകന് വെട്ടേറ്റു
തിരുവനന്തപുരം: നരുവാമൂട് ഡിവൈഎഫ്ഐ നേതാവിന് വെട്ടേറ്റു. ഡിവൈഎഫ്ഐ നരുവാമൂട് യൂണിറ്റ് സെക്രട്ടറി അജിഷീനാണ് വെട്ടേറ്റത്. ഗുരുതരായി പരിക്കേറ്റ അജിഷീനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി പ്രദേശത്ത് ഡിവൈഎഫ്ഐ, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് അജിഷീന് വെട്ടേറ്റതെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. അക്രമത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന്
‘എന്റെ കരള്‍ മാച്ചാവുമെങ്കില്‍ ഡോണറാകാന്‍ തയ്യാറാണ്’;സുഹൃത്തിന് കരള്‍ പകുത്തുനല്‍കി മാതൃകയായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തക
തിരുവനന്തപുരം: കൂടെപിറപ്പുകൾ പോലും അവയവദാനത്തിന് മടിക്കുന്ന ഇക്കാലത്ത് സുഹൃത്തിന് കരൾ പകുത്ത് നൽകി ഡിവൈഎഫ്‌ഐ പ്രവർത്തക പ്രിയങ്ക നന്ദ. സിപിഎം പേരൂര്‍ക്കട ഏരിയാ സെക്രട്ടറി എസ്.എസ്. രാജലാലിന് വേണ്ടിയാണ് ഡിവൈഎഫ്ഐ പേരൂര്‍ക്കട ബ്ലോക്ക് കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ കരകുളം മേഖല ജോയിന്റ് സെക്രട്ടറിയുമായ പ്രിയങ്ക അവയവദാനം നടത്തിയത്. ഇക്കാര്യം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരുന്നു.