പെരിന്തല്‍മണ്ണയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ 22 കാരിക്ക് ദാരുണാന്ത്യം


പെരിന്തല്‍മണ്ണ: ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ തിരൂര്‍ക്കാട്ടാണ് അപകടം. എം.ഇ.എസ് മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിനിയും ആലപ്പുഴ വടക്കല്‍ പൂമതൃശ്ശേരി നിക്‌സന്റെയും നിര്‍മ്മലയുടെയും മകളുമായ അല്‍ഫോന്‍സയാണ് (സ്‌നേഹ മോൾ) മരിച്ചത്. ഇരുപത്തിരണ്ടു വയസായിരുന്നു.

തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. അല്‍ഫോന്‍സയ്‌ക്കൊപ്പമുണ്ടായിരുന്ന തൃശൂര്‍ വന്നൂക്കാരന്‍ അശ്വിനെ (21) പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ്.


Related News: മലപ്പുറത്ത് വീട്ടിലേക്ക് സാധനങ്ങൾ വാങ്ങാൻ പോയ കുട്ടികളെ കാർ ഇടിച്ച് തെറിപ്പിച്ചു, ​ഗുരുതരമായി പരിക്കേറ്റ ഒമ്പതുവയസുകാരൻ മരിച്ചു


ദേശീയപാതയില്‍ തിരൂര്‍ക്കാട് ഐ.ടി.സിക്ക് സമീപം മലപ്പുറം ഭാഗത്ത് നിന്ന് എം.ഇ.എസ് മെഡിക്കല്‍ കോളേജിലേക്ക് വരുന്ന വഴിയാണ് ബൈക്കുകള്‍ കൂട്ടിയിടിച്ചത്.

മത്സ്യത്തൊഴിലാളിയാണ് അല്‍ഫോന്‍സയുടെ പിതാവ് നിക്‌സണ്‍. മകളുടെ മരണവാര്‍ത്തയറിഞ്ഞ് തളര്‍ന്ന് വീണ നിക്‌സണെയും നിര്‍മ്മലയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി.

മൃതദേഹം പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്ത ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. വൈകീട്ടോടെ ആലപ്പുഴയിലെത്തിച്ച ശേഷം ചൊവ്വാഴ്ച രാവിലെ പുന്നപ്ര സെന്റ് ജോസഫ് ഫൊറോന പള്ളി സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിച്ചു.


Also Read: ബസ്സിന് അര്‍ജന്റീനയുടെ നിറമായതിനാല്‍ ‘ഹെഡ്’ ചെയ്ത് ചില്ല് തകര്‍ത്തു, നെയ്മര്‍ വരാതെ ഡ്രൈവറുടെ സീറ്റില്‍ നിന്ന് എഴുന്നേല്‍ക്കില്ലെന്ന് വാശി; പെരിന്തല്‍മണ്ണയിലെ യുവാവിന്റെ പരാക്രമങ്ങള്‍ വൈറല്‍ (വീഡിയോ കാണാം)