Tag: bike accident

Total 6 Posts

പെരിന്തല്‍മണ്ണയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ 22 കാരിക്ക് ദാരുണാന്ത്യം

പെരിന്തല്‍മണ്ണ: ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ തിരൂര്‍ക്കാട്ടാണ് അപകടം. എം.ഇ.എസ് മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിനിയും ആലപ്പുഴ വടക്കല്‍ പൂമതൃശ്ശേരി നിക്‌സന്റെയും നിര്‍മ്മലയുടെയും മകളുമായ അല്‍ഫോന്‍സയാണ് (സ്‌നേഹ മോൾ) മരിച്ചത്. ഇരുപത്തിരണ്ടു വയസായിരുന്നു. തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. അല്‍ഫോന്‍സയ്‌ക്കൊപ്പമുണ്ടായിരുന്ന തൃശൂര്‍ വന്നൂക്കാരന്‍ അശ്വിനെ (21) പരിക്കുകളോടെ സ്വകാര്യ

ബെെക്കപകടത്തിൽ പരിക്കേറ്റ കിനാലൂർ സ്വദേശിയായ യുവാവ് മരിച്ചു

ബാലുശ്ശേരി: കൂരാച്ചുണ്ട് പൂവ്വത്തുംചോലയിൽ കഴിഞ്ഞ ദിവസമുണ്ടായ ബൈക്കപകടത്തിൽ കിനാലൂർ സ്വദേശിയായ യുവാവ് മരിച്ചു. കിനാലൂർ കാപ്പിയിൽ പ്രമോദ് കുമാർ ആണ് മരിച്ചത്. നാൽപ്പത്തിയേഴ് വയസായിരുന്നു. കക്കയം കെ.എസ്.ഇ.ബി. കോളനിയിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുകയാണ് വിമുക്തഭടൻ കൂടിയായ പ്രമോദ്. വ്യാഴാഴ്ച രാത്രി സഹപ്രവർത്തകന്റെ ഗൃഹപ്രവേശനച്ചടങ്ങിന് ശേഷം താമസസ്ഥലത്തേക്ക് മടങ്ങുമ്പോളാണ് അപകടം സംഭവിച്ചത്. രാത്രി 11 മണിയോടെയാണ്

ജീവൻ രക്ഷിക്കാനുള്ള ശ്രമം കലാശിച്ചത് ദുരന്തത്തിൽ; ഫറോക്ക് നല്ലൂരങ്ങാടിയിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

ഫറോക്ക്: നല്ലൂരങ്ങാടിയിൽ ബൈക്ക് അപകടത്തിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കല്ലംപാറ ചിറ്റൊടി മച്ചിങ്ങൽ ഷെറിൻ ആണ് മരിച്ചത്. മുപ്പത്തിയേഴു വയസ്സായിരുന്നു. ഇന്നലെ രാത്രി പത്തേ മുക്കാലോടെയാണ് അപകടം. ഷെറിനും ഉമ്മ സുബൈദയും ബൈക്കിൽ സഞ്ചരിക്കുമ്പോൾ പെട്ടെന്നു റോഡ് കുറുകെ കടന്ന കാൽനട യാത്രക്കാരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ അപകടം സംഭവിക്കുകയായിരുന്നു. ഷെറിനെ ഉടനെ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൂനംവെള്ളിക്കാവില്‍ വെച്ച് ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മേപ്പയ്യൂര്‍ സ്വദേശി മരിച്ചു

മേപ്പയ്യൂര്‍: കൂനംവെള്ളിക്കാവില്‍ വെച്ച് ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മേപ്പയ്യൂര്‍ സ്വദേശി മരിച്ചു. കൂനംവെള്ളിക്കാവ് കാഞ്ഞിരമുള്ള പറമ്പില്‍ ലിനീഷ് (40) ആണ് മരിച്ചത്. വീടിനുമുമ്പിലെ റോഡിലൂടെ നടന്നുപോകവെയാണ് ലിനീഷിനെ ബൈക്കിടിച്ചത്. ഇന്നലെ രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ലിനീഷ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി കോഴിക്കോട്

തിക്കോടി പെരുമാൾ പുരത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം: കീഴൂർ സ്വദേശിയായ വിദ്യാർത്ഥി മരിച്ചു

പയ്യോളി: ദേശീയപാതയില്‍ തിക്കോടി പെരുമാള്‍ പുരത്ത് അമല്‍ ഹോസ്പിറ്റലിനു സമീപം വാഹനാപകടത്തില്‍ പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു. കീഴൂർ കുന്നത്ത് അഭിനന്ദ് ആണ് മരിച്ചത്. പതിനെട്ട് വയസ്സായിരുന്നു. അപകടത്തിൽ രണ്ടു യുവാക്കൾക്ക് കൂടി പരിക്കേറ്റു. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ ബൈക്കില്‍ കാറിടിച്ചായിരുന്നു അപകടം. പരിക്കേറ്റ അഭിനന്ദിനെ ഉടനെ തന്നെ പ്രാഥമിക ചികിത്സ നൽകുകയും ശേഷം കോഴിക്കോട്

സ്വപ്‌നങ്ങള്‍ ബാക്കിയാക്കി നിവേദ് യാത്രയായി; കണ്ണീരോടെ വിടചൊല്ലി കീഴ്പ്പയൂര്‍ നാട്

പേരാമ്പ്ര: കളി ചിരികളും തമാശകളുമായി നിവേദ് ഇനി അവര്‍ക്കരികിലേക്ക് വരില്ല, പൊന്നോമന മകന്റെ മരണത്തില്‍ വിറങ്ങലിച്ചു നില്‍കുകയാണ് കീഴ്പ്പയ്യൂരിലെ വീട്ടിലുള്ളവര്‍. ഒതയോത്ത് ഗംഗാധരന്റെയും ഷീബയുടേയും മകന്‍ നിവേദാണ് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരണപ്പെട്ടത്. മകന്റെ അപകട വിവിരം അറിഞ്ഞത് മുതല്‍ മകന് ഒന്നും സംഭവിക്കരുതേയെന്നായിരുന്നു ഇവരുടെ പ്രാര്‍ത്ഥന. എന്നാല്‍ പ്രിതീക്ഷകളെല്ലാം വിഫലമാക്കി എന്നന്നേക്കുമായി അവന്‍ മടങ്ങി.