കൂനംവെള്ളിക്കാവില്‍ വെച്ച് ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മേപ്പയ്യൂര്‍ സ്വദേശി മരിച്ചു



മേപ്പയ്യൂര്‍: കൂനംവെള്ളിക്കാവില്‍ വെച്ച് ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മേപ്പയ്യൂര്‍ സ്വദേശി മരിച്ചു. കൂനംവെള്ളിക്കാവ് കാഞ്ഞിരമുള്ള പറമ്പില്‍ ലിനീഷ് (40) ആണ് മരിച്ചത്.

വീടിനുമുമ്പിലെ റോഡിലൂടെ നടന്നുപോകവെയാണ് ലിനീഷിനെ ബൈക്കിടിച്ചത്. ഇന്നലെ രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ലിനീഷ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം.

മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

ഭാര്യ: മിനിമോള്‍ (ചക്കിട്ടപ്പാറ). മക്കള്‍: കശ്യപ് (മേപ്പയ്യൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍), ദൃശ്യപ് (കല്‍പ്പത്തൂര്‍ എ.യു.പി സ്‌കൂള്‍). സഹോദരി: ലിമ (പന്നിമുക്ക്).

സംസ്‌കാരം വൈകുന്നേരം നാലുമണിക്ക് വീട്ടുവളപ്പില്‍ നടക്കും.