പി റീന സംസ്ഥാനത്തെ മികച്ച ഐസിഡിഎസ് സൂപ്പർവൈസർ; സ്നേഹാദരവ് നൽകി മേപ്പയ്യൂർ പഞ്ചായത്ത്


മേപ്പയൂർ : സംസ്ഥാനത്തെ മികച്ച ഐസിഡിഎസ് സൂപ്പർവൈസറായി തെരഞ്ഞെടുക്കപ്പെട്ട മേപ്പയ്യൂർ പഞ്ചായത്തിലെ പി റീന കുമാരിയ്ക്ക് സ്നേഹാദരവ് നൽകി പഞ്ചായത്ത്. പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ കെ.ടി രാജൻ മൊമന്റോ നൽകി ആദരിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ.പി ശോഭ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻമാരായ സുനിൻ വടക്കയിൽ, വി.പി രമ, മറ്റു ജനപ്രതിനിധികൾ, സിഡിഎസ് ചെയർ പേഴ്സൺ ഇ. ശ്രീജയ എന്നിവർ സംസാരിച്ചു.