പാരസ്പര്യത്തിൻ്റെ മാധുര്യം പങ്കുവെച്ച് കീഴ്പയ്യൂരിലെ യുവശക്തി കലാവേദിയുടെ ഇഫ്താർ സംഗമം


മേപ്പയ്യൂർ: വ്രതാനുഷ്ഠാനത്തിൻ്റെ ആത്മീയ ഉണർവിനൊപ്പം പാരസ്പര്യത്തിൻ്റെ മാധുര്യം പങ്കുവെക്കൽ എന്ന സന്ദേശവുമായി മേപ്പയ്യൂർ കീഴ്പയ്യൂരിലെ യുവശക്തി കലാവേദിയുടെ നേതൃത്വത്തിൽ സൗഹൃദ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. റഫീഖ് ചെറുവാട്ട് സ്വാഗതം പറഞ്ഞ ചടങ്ങിൽ എ.കെ രാജൻ അധ്യക്ഷത വഹിച്ചു. വി.ഐ ഹംസ മാസ്റ്റർ , റംഷാദ് ദാരിമി എന്നിവർ ഇഫ്താർ സന്ദേശവും നൽകി.

Also Read-നിമിഷനേരം കൊണ്ട് മേല്‍ക്കൂര കത്തിനശിച്ചു, നിലവിളിച്ച്‌ ആളുകള്‍; നാദാപുരം പേരോട് ഇരുനില വീടിന് തീപിടിച്ച ദൃശ്യങ്ങള്‍ പുറത്ത്

കെ.അശോകൻ,പി.യം.ശശി, അമ്മത് കൊയമ്പ്രത്ത് . ഡോ. മുഹമ്മദ് , ഹാരിസ് താവന തുടങ്ങിയ വർക്കൊപ്പം യുവശക്തി ഭാരവാഹികളും ചടങ്ങിന് നേതൃത്വം നൽകി. മത ഭേദമന്യേ നൂറുകണക്കിനാളുകൾ ഇഫ്താർ സംഗമത്തിൽ പങ്കെടുത്തു.