മേപ്പയ്യൂരില്‍ കരകൗശല വസ്തുക്കള്‍ വില്‍ക്കുന്ന കടയ്ക്ക് തീപിടിച്ചു; ഉള്‍ഭാഗം ഭാഗികമായി കത്തിനശിച്ചു 


മേപ്പയ്യൂര്‍: മേപ്പയ്യൂരില്‍ കടയ്ക്ക് തീപിടിച്ചു. പോലീസ് സ്‌റ്റേഷന് സമീപം ഉളള മണ്‍ പാത്രങ്ങളും കരകൗശല വസ്തുക്കളും വില്ക്കുന്ന കടയ്ക്കാണ് തീപിടിച്ചത്. ഇന്ന് വൈകീട്ട് 4 മണിയോടെയാണ് സംഭവം.

കടയുടെ ഉള്‍ഭാഗം ഭാഗികമായി കത്തിനശിച്ച നിലയിലാണുളളത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പേരാമ്പ്രയില്‍ നിന്നും രണ്ട് യൂണിറ്റ് അഗ്നിരക്ഷാസേനയെത്തി തീ അണച്ചു. കൃത്യ സമയത്ത് തീ അണച്ചതിനാല്‍ സമീപത്ത് ഉളള കടകളിലേയ്ക്ക് തീപടരാതെ രക്ഷയായി.

എ.എസ്.ടി.ഒ പ്രദീപിന്റെ നേതൃത്വത്തില്‍ സീനിയര്‍ അസിസ്റ്റന്റ് സുജാത്, എഫ്.ആര്‍.ഒ മാരായ ഷിജിത്ത്, സോജു, രഘ്‌നേഷ്, സിജീഷ്, രതീഷ്, ,ഷൈജു, സന്‍രാജ്, ബിനീഷ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.