മലയിൽ മഖാമും, പത്രപ്രവർത്തകൻ കെ.എം.ബഷീറിന്റെ ഖബറും സന്ദർശിച്ച് യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ


ചെറുവണ്ണൂർ: വലിയുള്ളാഹി മുഹമ്മദ് ഹാജി തങ്ങൾ മഖാമും ഇദ്ദേഹത്തിന്റെ മകനും, കാറിടിച്ച് കൊലചെയ്യപ്പെട്ട സിറാജ് ദിനപ്പത്രത്തിന്റെ തിരുവനന്തപുരം ലേഖകനുമായ കെ.എം.ബഷീറിന്റെ ഖബറും യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ സന്ദർശിച്ചത്. ചെറുവണ്ണൂർ പഞ്ചായത്തിലെ വിവിധ ഇടങ്ങൾ സന്ദർശിക്കുന്നതിനിടെയാണ് ഇവിടെയും എത്തിയത്. നിരവധി സ്ത്രീകളും – പുരുഷന്മാരും അടങ്ങുന്ന ജനാവലി അദ്ദേഹത്തെ സ്വീകരിച്ചു.

യുഡിഎഫ് നേതാക്കളായ കല്ലൂർ മുഹമ്മദലി, ഇ അശോകൻ, സി.പി.കുഞ്ഞമ്മത്, ആർ പി.ഷോ ഭിഷ്, കണ്ണൻ കെ.കെ, കെ.ടി.കെ കുഞ്ഞമ്മത് എന്നിവരും ഒപ്പമുണ്ടായിരുന്നു.