‘ടെംപ്ളേറ്റ് പദ്ധതി ആധാരം എഴുത്തുകാരുടെ തൊഴിൽ നഷ്ടപ്പെടുത്തും’; മേപ്പയ്യൂരിൽ ധർണ്ണ സംഘടിപ്പിച്ചു


മേപ്പയ്യൂർ: രേഖകളുടെ സുരക്ഷിതത്വം നഷ്ടപ്പെടുത്തുന്ന, ആധാരം എഴുത്തു തൊഴിലാളികളുടെ തൊഴിൽ നഷ്ടപ്പെടുത്തുന്ന ടെംപ്ളേറ്റ് പദ്ധതിക്കെതിരെ ആധാരം എഴുത്തുകാർ ധർണ്ണ നടത്തി. മേപ്പയൂർ സബ് രജിസ്ട്രാർ ആഫീസിന് മുന്നിൽ നടത്തിയ ധർണ്ണ ജില്ലാ ജോയിന്റ് സെക്രട്ടറി ആർ. ജെ. ബിജുകുമാർ ഉദ്ഘാടനം ചെയ്തു.

പി പി കുഞ്ഞിക്കണ്ണൻ, കെ പ്രമോദ്, ഇ പി ലിനീഷ്, റീത്ത ബിജുകുമാർ, ജില്ലാ സെക്രട്ടറി കെ പി നസീർ അഹമ്മദ്, ജില്ലാ ട്രെഷറർ വി കെ സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. ഗീത നന്ദി പറഞ്ഞു.