വനിതാ വിഭാഗത്തിൽ ഓവർഓൾ ചാമ്പ്യന്മാർ; ഇന്റർ കോളേജ് കളരിപ്പയറ്റ് മത്സരത്തിൽ കൊയിലാണ്ടി എസ്.എ.ആർ.ബി.ടി.എം ​ഗവ. കോളേജിന് കിരീടം


കൊയിലാണ്ടി: കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ഇന്റർ കോളേജ് കളരിപ്പയറ്റ് മത്സരത്തിൽ എസ്.എ.ആർ.ബി.ടി.എം ​ഗവണ്മെന്റ് കോളേജ് കൊയിലാണ്ടിക്ക് മികച്ച നേട്ടങ്ങൾ. കോഴിക്കോട് സർവകലാശാല കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ ഓവർഓൾ ചാമ്പ്യന്മാരായി. 38 പോയിന്റോടെയാണ് കോളേജ് കിരീടത്തിൽ മുത്തമിട്ടത്.

കഴിഞ്ഞ രണ്ട് വർഷമായി പുരുഷ വിഭാഗം ചാമ്പ്യൻമാരായിരുന്ന കോളേജ്. ഇത് ആദ്യമായാണ് വനിതാ വിഭാഗത്തിൽ നേട്ടം കൈവരിക്കുന്നത്. ഇന്നലെ തൃശ്ശൂർ കേരളവർമ്മ കോളേജിന്റെ ആഭിമുഖ്യത്തിൽ വിമല കോളേജ് ഇൻഡോർ സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്. കുഞ്ഞി മൂസാ ഗുരുക്കൾ, അഷറഫ് ഗുരുക്കൾ എന്നിവരാണ് മുഖ്യ പരിശീലകർ.