കൊല്ലത്ത് ഇഫ്ത്താർ വിരുന്ന് ഒരുക്കി കുട്ടത്ത് കുന്ന് കുട്ടായ്മ


കൊയിലാണ്ടി: കൊല്ലം കുട്ടത്ത് കുന്ന് കുട്ടായ്മയുടെ നേതൃത്വത്തിൽ ഇഫ്ത്താർ വിരുന്ന് ഒരുക്കി. ചടങ്ങിൽ നുറുദ്ദീൻ ഫാറൂഖി സ്റ്റേഹസന്ദേശ പ്രഭാഷണം നടത്തി. മുനിസിപ്പൽ ചെയർപേഴ്സണൽ സുധ കിഴക്കെപാട്ട് വിശിഷ്ട അഥിതിയായി പങ്കെടുത്തു.

വാർഡ് കൗൺസിലർ അജിത്ത് മാസ്റ്റർ, മുൻ വൈസ് ചെയർപേഴ്സണൻ പത്മിനി, രാഘവൻ നായർ ആശംസകൾ നേർന്നു. അനൂപ് കെ കെ സ്വാഗതവും റിയാസ് കെ നന്ദിയും പറഞ്ഞു.