‘നരേന്ദ്രമോദിയുടെ ഭരണത്തില്‍ ദളിത് പിന്നോക്ക വിഭാഗം ജനതയുടെ ജീവിതം നരക തുല്യമായി മാറിയിരിക്കുകയാണ്’; മേപ്പയ്യൂരില്‍ യു.ഡി.എഫ.എസ്.സി ദളിത് സംഗമം സംഘടിപ്പിച്ചു


മേപ്പയ്യൂര്‍: മേപ്പയ്യൂരില്‍ യു.ഡി.എഫ്.എസ്.സിയും എസ്.ടി കോര്‍ഡിനേഷനും ഒന്നിച്ച് ദളിത് സംഗമം സംഘടിപ്പിച്ചു. നരേന്ദ്രമോദിയുടെ ഭരണത്തില്‍ ദളിത് പിന്നോക്ക വിഭാഗം ജനതയുടെ ജീവിതം നരക തുല്യമായി മാറിയിരിക്കുകയാണെന്ന് സംഗമത്തില്‍ കോഴിക്കോട് ഡി.സി.സി പ്രസിഡണ്ട് അഡ്വക്കേറ്റ് കെ. പ്രവീണ്‍കുമാര്‍ പറഞ്ഞു.

കഴിഞ്ഞ 10 വര്‍ഷക്കാലം കടുത്ത മനുഷ്യാവകാശ ലംഘനമാണ് ദളിത് പിന്നോക്ക വിഭാഗം രാജ്യത്ത് അനുഭവിക്കുന്നതെന്നും നാഷണല്‍ ബ്യൂറോ ഓഫ് ക്രൈം റിക്കാര്‍ഡ് പ്രകാരം മോദി ഭരണത്തില്‍ ദളിത് പിന്നോക്ക വിഭാഗങ്ങള്‍ക്കെതിരായുള്ള അക്രമണങ്ങള്‍ 50 ശതമാനത്തിലധികം വര്‍ദ്ധനവ് രേഖപ്പെടുത്തിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ പങ്കെടുത്ത പരിപാടിയില്‍ ഇ.കെ ശീതള്‍ രാജ് അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ചെയര്‍മാന്‍ കെ. ബാലനാരായണന്‍, കെ.പി.സി.സി സെക്രട്ടറിമാരായ ഐ. മൂസ, സത്യന്‍ കടിയങ്ങാട്, ആര്‍.എം.പി നേതാവ് എം വേണു, ഇ. അശോകന്‍ മാസ്റ്റര്‍, പി.കെ രാഗേഷ്, മുനീര്‍ എരവത്ത്, സന്തോഷ് തിക്കോടി, കെ. പി രാമചന്ദ്രന്‍ മാസ്റ്റര്‍, മധുകൃഷ്ണന്‍ മാസ്റ്റര്‍, എം.എം ശ്രീധരന്‍, വി.ടി ബാലന്‍, യു.കെ മാധവന്‍, വി.ടി സുരേന്ദ്രന്‍, അനീഷ് മാസ്റ്റര്‍, അഡ്വക്കേറ്റ് റഫീഖ് ഇരിങ്ങത്ത്, എം.പി ബാലന്‍ എന്നിവര്‍ സംസാരിച്ചു. വാസു വേങ്ങേരി സ്വാഗതവും ഗോപാലന്‍ പി.പി നന്ദിയും പറഞ്ഞു.