ബെെക്കപകടത്തിൽ പരിക്കേറ്റ കിനാലൂർ സ്വദേശിയായ യുവാവ് മരിച്ചു


ബാലുശ്ശേരി: കൂരാച്ചുണ്ട് പൂവ്വത്തുംചോലയിൽ കഴിഞ്ഞ ദിവസമുണ്ടായ ബൈക്കപകടത്തിൽ കിനാലൂർ സ്വദേശിയായ യുവാവ് മരിച്ചു. കിനാലൂർ കാപ്പിയിൽ പ്രമോദ് കുമാർ ആണ് മരിച്ചത്. നാൽപ്പത്തിയേഴ് വയസായിരുന്നു.

കക്കയം കെ.എസ്.ഇ.ബി. കോളനിയിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുകയാണ് വിമുക്തഭടൻ കൂടിയായ പ്രമോദ്. വ്യാഴാഴ്ച രാത്രി സഹപ്രവർത്തകന്റെ ഗൃഹപ്രവേശനച്ചടങ്ങിന് ശേഷം താമസസ്ഥലത്തേക്ക് മടങ്ങുമ്പോളാണ് അപകടം സംഭവിച്ചത്. രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റ പ്രമോദിനെ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചു.

എങ്ങനെയാണ് അപകടം സംഭവിച്ചുവെന്ന് വ്യക്തമായിട്ടില്ലെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും കൂരാച്ചുണ്ട് പോലീസ് അറിയിച്ചു.

Summary: Kinaloor native ex service man died in an accident at Koorachund