പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; നാദാപുരത്ത് മധ്യവയസ്കൻ അറസ്റ്റില്‍


നാദാപുരം: പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രവാസി അറസ്റ്റില്‍. തൂണേരി സ്വദേശി പാറോള്ളതില്‍ ഇസ്മയിലി(52)നെയാണ് നാദാപുരം എസ്.ഐ വിനീത് വിജയന്‍ അറസ്റ്റ് ചെയ്തത്.

2022 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അധ്യാപകരാണ് സംഭവം ആദ്യം അറിഞ്ഞത്. തുടര്‍ന്ന് ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകരുടെ കൗണ്‍സലിങ്ങിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് പൊലീസില്‍ പരാതിനല്‍കുകയായിരുന്നു

പരാതി നല്‍കിയ വിവരം അറിഞ്ഞ പ്രതി വിദേശത്തേക്ക് കടന്നിരുന്നു. പിന്നീട് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും കോടതി തള്ളി. വെള്ളിയാഴ്ച രാവിലെ പ്രതി സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.

 

Summary: pocso case in nadapuram middle agaed man arrested from thuneri arrested