Tag: ACCIDENT DEATH

Total 39 Posts

‘സാര്‍ നന്ദി എന്ന വാക്കിൽ ഒതുങ്ങില്ല എന്നാലും നന്ദി…’; ഭര്‍ത്താവിന്റെ മരണത്തിനിടയാക്കിയ കാറുടമയെ കണ്ടെത്തിയ വടകര എസ്.ഐയ്ക്ക് നന്ദി അറിയിച്ച് യുവതി, ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

  വടകര: “സാര്‍ നന്ദി എന്ന വാക്കിൽ ഒതുങ്ങില്ല എന്നാലും നന്ദി”… വാഹനാപകടത്തില്‍ മരിച്ച ഭര്‍ത്താവിന്റെ മരണത്തിന് ഇടയാക്കിയ കാറിന്റെ ഉടമയെ കണ്ടെത്തിയ പോലീസ് ഉദ്യോഗസ്ഥന് യുവതി അയച്ച വാട്‌സ്ആപ്പ് സന്ദേശം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് വടകര പോലീസ് സ്‌റ്റേഷനിലെ എസ്.ഐ സുനില്‍. 2023 ഡിസംബര്‍ 19നായിരുന്നു കാറിടിച്ചതിനെ തുടര്‍ന്ന് ലോറിക്കടിയില്‍പ്പെട്ട് ഇരിങ്ങല്‍ സ്വദേശിയായ ബൈക്ക് യാത്രക്കാരന്‍

അത്തോളിയിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; ഒരു മരണം, രണ്ട് പേർക്ക് പരിക്ക്

അത്തോളി: അത്തോളി കോളിയോട്ട് താഴ കാറും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. പന്തീരാങ്കാവ് എളാളത്തുമീത്തല്‍ പുഷ്പാകരന്റെ ഭാര്യ അജിതയാണ് (56) മരിച്ചത്. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. അത്തോളിയിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറും എതിർ ദിശയിൽ സഞ്ചരിക്കുകയായിരുന്ന ഓട്ടോറിക്ഷയുമാണ് അപകടത്തിൽപെട്ടത്. അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ അജിതയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കണ്ണൂരില്‍ ലോറിയിടിച്ച് കോഴിക്കോട് സ്വദേശിയായ ബൈക്ക് യാത്രക്കാരന്‍ മരിച്ചു

കണ്ണൂര്‍: പരിയാരത്ത് ടോറസ് ലോറിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. കോഴിക്കോട് സ്വദേശി പയ്യന്നൂര്‍ കോറോത്ത് താമസിക്കുന്ന കൃഷിഭവന്‍ അസിസ്റ്റന്റ് ഗോവിന്ദന്‍ നമ്പൂതിരിയാണ്(51) മരിച്ചത്. കോരന്‍ പീടിക ബസ് സ്‌റ്റോപിന് സമീപത്ത് കൂടെ ബൈക്കില്‍ കോകുമ്പോള്‍ ദേശീയപാത നിര്‍മ്മാണ പ്രവൃത്തിയുടെ ടോറസ് ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ വീണ ഗോവിന്ദന്‍ നമ്പൂതിരിയുടെ തലയിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു.

പേരാമ്പ്രയില്‍ പ്രഭാത സവാരിക്കുപോയ വയോധികന്‍ മരിച്ച നിലയില്‍; സമീപത്തുനിന്നും ഇടിച്ചതെന്ന് സംശയിക്കുന്ന വാഹനവും കണ്ടെത്തി

പേരാമ്പ്ര: പേരാമ്പ്രയില്‍ റോഡരികില്‍ വയോധികനെ മരിച്ചനിലയില്‍ കണ്ടെത്തി. പേരാമ്പ്ര ഉണ്ണിക്കുന്ന് സ്വദേശി ചാലില്‍ വേലായുധന്‍ ആണു മരിച്ചത്. എഴുപത്തിയഞ്ച് വയസ്സായിരുന്നു. ചെമ്പ്ര റോഡ് കൈലാസ് ഫുഡ് പ്രോഡക്റ്റ്‌സിന് സമീപം ഇന്ന് രാവിലെ ആറു മണിയോടുകൂടിയാണ് മൃതദേഹം കണ്ടെത്തിയത്. റോഡരികില്‍ വയോധികന്‍ വീണുകിടക്കുന്നത് കണ്ടതിനെത്തുടര്‍ന്ന് പേരാമ്പ്ര പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ സജി

വീട്ടിൽ നിന്നിറങ്ങിയത് പൂ വാങ്ങാനായി, തിരികെ വരുമ്പോൾ വാഹനാപകടത്തിന്റെ രൂപത്തിൽ മരണം കവർന്നു; കൊഴുക്കല്ലൂരിലെ അനയിന്റെ അപ്രതീക്ഷിത വിയോ​ഗത്തിന്റെ ഞെട്ടലിൽ നാട്

മേപ്പയ്യൂർ: ഉത്രാടം നാളിൽ പൂക്കളമൊരുക്കി ഓണം ആഘോഷിക്കാനുള്ള ഒരുക്കത്തിലായിരുന്നു കൊഴുക്കല്ലൂരിലെ മാമ്പൊയിൽ കുനിയിൽ അനയ്. പൂക്കളത്തിനായുള്ള പൂവും വാങ്ങി വീട്ടിലേക്ക് മടങ്ങി വരുമ്പോഴാണ് വാഹനാപകടത്തിന്റെ രൂപത്തിൽ മരണം അവനെ കവർന്നെടുത്തത്. ഇന്ന് രാവിലെ 9.30 ഓടെ നരക്കോടുവെച്ചാണ് നാടിനെ നടുക്കിയ ദാരുണമായ അപകടം സംഭവിച്ചത്. ഓണത്തോടനുബന്ധിച്ച് അനയുടെ വീടിന് സമീപത്തെ സമീക്ഷ കലാവേദി ​ഗൃഹാങ്കണ പൂക്കള

പെരുവണ്ണാമൂഴിയില്‍ ജീപ്പ് മറിഞ്ഞുണ്ടായ അപകടം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

പേരാമ്പ്ര: പെരുവണ്ണാമൂഴിയില്‍ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. ചക്കിട്ടപ്പാറ സ്വദേശിയായ പാറത്തറ മുക്ക് തോരക്കാട്ട് ആഷിഖ് ആണ് മരിച്ചത്. ഇരുപത്തി എട്ട് വയസ്സായിരുന്നു. കയറ്റമുള്ള ഭാഗത്ത് നിന്ന് നിയന്ത്രണം തെറ്റിയ ജീപ്പ് സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്ക് മറിഞ്ഞായിരുന്നു അപകടം. പെരുവണ്ണാമൂഴി കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപത്ത് ഇന്നലെ രാത്രിയായിരുന്നു അപകടം സംഭവിച്ചത്.

ഫറോക്കിൽ ബെെക്കിൽ ബസിടിച്ച് പതിനെട്ടുകാരൻ മരിച്ചു

ഫറോക്ക്: ഫറോക്ക് പേട്ടയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ഈസ്റ്റ് നല്ലൂർ കള്ളിക്കൂടം കണ്ടിയിൽ സന്തോഷിൻ്റെ മകൻ ആദിത്ത് (18) ആണു മരിച്ചത്. ഉച്ചയ്ക്ക് 2.45ന് ഫറോക്ക് പേട്ട ദേശീയ പാതയിലാണ് അപകടം. ഫറോക്കിൽ നിന്നു കൊണ്ടോട്ടിയിലേക്ക് പോകുകയായിരുന്ന തവക്കൽ ബസ് ആദിത്ത് സഞ്ചരിച്ച ബെെക്കിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ​ഗുരതരമായി പരിക്കേറ്റ ആദിത്തിനെ ഉടനെ

ബാലുശ്ശേരി കരുമലയില്‍ ലോറിയില്‍ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം; ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടിക്ക് ഗുരുതരമായ പരിക്ക്

ബാലുശ്ശേരി: ലോറിയില്‍ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം. ബാലുശ്ശേരി-താമരശ്ശേരി റോഡില്‍ കരുമലയിലാണ് സംഭവം. ബൈക്ക് യാത്രക്കാരനായ വേങ്ങേരി സ്വദേശി കാളാണ്ടി താഴയില്‍ അഭിഷേക് ആണ് മരിച്ചത്. ഇരുപത്തിയൊന്ന് വയസായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് മൂന്നരയോടെയാണ് അപകടമുണ്ടായത്. അഭിഷേകിന് ഒപ്പം യാത്ര ചെയ്തിരുന്ന കാരപ്പറമ്പ് സ്വദേശിനി അതുല്യയെ (18) ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താമരശ്ശേരി ഭാഗത്ത് നിന്ന്

കൊയിലാണ്ടി കൊല്ലത്ത് വാഹനാപകടം; ബെെക്ക് ഇലട്രിക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു

കൊയിലാണ്ടി: കൊല്ലം ടൗണിൽ ബെെക്ക് ഇലട്രിക് പോസ്റ്റിലിടിച്ച് ​ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. കൊല്ലം കുറ്റിപൊരിച്ച വയലിൽ ഷിനോജ് (31) ആണ് മരിച്ചത്. സഹയാത്രികൻ സാരം​ഗിനെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ 12.15 ഓടെയാണ് അപകടം നടന്നത്. വീട്ടിൽ നിന്നും സു​ഹൃത്തിനൊപ്പം കൊയിലാണ്ടി ഭാ​ഗത്തേക്ക് വരികയായിരുന്നു ഷിനോജ്. കൊല്ലം ടൗണിൽ

മാളിക്കടവിൽ ബെെക്കും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് തിരുവങ്ങൂർ സ്വദേശിയായ യുവാവ് മരിച്ചു

കൊയിലാണ്ടി: ടാങ്കർ ലോറി ബൈക്കിലിടിച്ച് തിരുവങ്ങൂർ സ്വദേശിയായ യുവാവ് മരിച്ചു തിരുവങ്ങൂർ, തെറ്റത്ത് (ഷിജിനിവാസ്) ഷിജിൻ കൃഷ്ണനാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു അപകടം. ഷിജിൻ സഞ്ചരിച്ച ബുള്ളറ്റ് ടാങ്കർ ലോറിയുമായി കൂട്ടി ഇടിക്കുകയായിരുന്നു. അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ ഷിജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്നലെ രാത്രി 12 മണിയോടെ മാളിക്കടവിൽ വെച്ചായിരുന്നു അപകടം. ബാലകൃഷ്ണൻ്റെയും, രാധയുടെയും