കണ്ണൂരില്‍ ലോറിയിടിച്ച് കോഴിക്കോട് സ്വദേശിയായ ബൈക്ക് യാത്രക്കാരന്‍ മരിച്ചു


കണ്ണൂര്‍: പരിയാരത്ത് ടോറസ് ലോറിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. കോഴിക്കോട് സ്വദേശി പയ്യന്നൂര്‍ കോറോത്ത് താമസിക്കുന്ന കൃഷിഭവന്‍ അസിസ്റ്റന്റ് ഗോവിന്ദന്‍ നമ്പൂതിരിയാണ്(51) മരിച്ചത്.

കോരന്‍ പീടിക ബസ് സ്‌റ്റോപിന് സമീപത്ത് കൂടെ ബൈക്കില്‍ കോകുമ്പോള്‍ ദേശീയപാത നിര്‍മ്മാണ പ്രവൃത്തിയുടെ ടോറസ് ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ വീണ ഗോവിന്ദന്‍ നമ്പൂതിരിയുടെ തലയിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു.

മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: സുമ.