കൊയിലാണ്ടി കൊല്ലത്ത് വാഹനാപകടം; ബെെക്ക് ഇലട്രിക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു


കൊയിലാണ്ടി: കൊല്ലം ടൗണിൽ ബെെക്ക് ഇലട്രിക് പോസ്റ്റിലിടിച്ച് ​ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. കൊല്ലം കുറ്റിപൊരിച്ച വയലിൽ ഷിനോജ് (31) ആണ് മരിച്ചത്. സഹയാത്രികൻ സാരം​ഗിനെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ 12.15 ഓടെയാണ് അപകടം നടന്നത്.

വീട്ടിൽ നിന്നും സു​ഹൃത്തിനൊപ്പം കൊയിലാണ്ടി ഭാ​ഗത്തേക്ക് വരികയായിരുന്നു ഷിനോജ്. കൊല്ലം ടൗണിൽ വച്ച് അമിത വേഗതയിൽ വന്ന മറ്റൊരു വാഹനം ഇവരെ മറികടക്കുന്നതിനിടെ ബൈക്കിന്റെ നിയന്ത്രണം വിട്ട് റോഡരികിലെ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്. ഉടനെ ഇരുവരെയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ഷിനോജിന്റെ ജീവൻ രക്ഷിക്കാനായില്ല.

സുഹൃത്ത് സാരം​ഗ് മെഡിക്കൽ കോളേജ് ആശുപത്രയിൽ ചികിത്സയിലാണ്. ഷിനോജിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. പരേതനായ ഭരതന്റെയും പ്രസന്നയുടെയും മകനാണ്. സഹോദരൻ പ്രബീഷ്. നേഹയാണ് ഭാര്യ.