പെരുവണ്ണാമൂഴിയില്‍ ജീപ്പ് മറിഞ്ഞുണ്ടായ അപകടം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു


പേരാമ്പ്ര: പെരുവണ്ണാമൂഴിയില്‍ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. ചക്കിട്ടപ്പാറ സ്വദേശിയായ പാറത്തറ മുക്ക് തോരക്കാട്ട് ആഷിഖ് ആണ് മരിച്ചത്. ഇരുപത്തി എട്ട് വയസ്സായിരുന്നു.

കയറ്റമുള്ള ഭാഗത്ത് നിന്ന് നിയന്ത്രണം തെറ്റിയ ജീപ്പ് സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്ക് മറിഞ്ഞായിരുന്നു അപകടം. പെരുവണ്ണാമൂഴി കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപത്ത് ഇന്നലെ രാത്രിയായിരുന്നു അപകടം സംഭവിച്ചത്. അപകടത്തിൽ ജീപ്പിലുണ്ടായിരുന്ന മറ്റു രണ്ടുപേർക്ക് കൂടി പരിക്കേറ്റിരുന്നു.

പൊന്‍മലപ്പാറ പൂളച്ചാല്‍ അനന്തു(25), ഡ്രൈവര്‍ പൊന്‍മലപ്പാറ വാഞ്ചു കോളനിയില്‍ കൊല്ലനോലിക്കല്‍ ലോയിഡ് (30) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

പിള്ളപെരുമണ്ണ നാസറിന്റെ റംലയുടെയും മകനാണ്. ഭാര്യ: ബുര്‍ഷാന. നാലുവയസ്സുള്ള മകനുണ്ട്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

Summary: accident in Peruvannamoozhi. The young man died