Tag: ACCIDENT DEATH

Total 38 Posts

ഉള്ള്യേരിയിൽ വാഹനാപകടം; ടാങ്കർലോറിയുടെ അടിയിൽപ്പെട്ട് സ്കൂട്ടർ യാത്രികൻ മരിച്ചു

ഉള്ളിയേരി: ഉള്ള്യേരിയിൽ ടാങ്കർലോറിയുടെ അടിയിൽപ്പെട്ട് യുവാവ് മരിച്ചു. അരൂർ നടക്ക് മീത്തൽ ചെടിക്കുന്നുമ്മൽ അബ്ദുൽ റഹിമാൻ (42) ആണ് മരിച്ചത്. ഇന്നലെ രാവിലെയായിരുന്നു അപകടം നടന്നത്. ഉള്ളിയേരിപ്പാലത്തിനടുത്ത് ജലവിതരണം നടത്തുന്ന ടാങ്കർലോറിയും സ്കൂട്ടറുമാണ് അപകടത്തിൽപെട്ടത്. ബാലുശ്ശേരിഭാഗത്തേക്ക് പോകുകയായിരുന്നു രണ്ട് വാഹനങ്ങളും. അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അത്തോളിപോലീസ് ഇൻക്വസ്റ്റ് നടത്തി.

മേപ്പയ്യൂരില്‍ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടം; പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു

മേപ്പയ്യൂര്‍: മേപ്പയൂരിലുണ്ടായ വാഹനാപകത്തിൽ പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു. മേപ്പയ്യൂര്‍ രയരോത്ത് മീത്തല്‍ ബാബുവിന്റെ മകന്‍ അമല്‍ കൃഷ്ണ (17) അണ് മരിച്ചത്. ഇന്ന് രാവിലെ ആറ് മണിയോടെ മേപ്പയ്യൂര്‍ – നെല്യാടിക്കടവ് റോഡില്‍ പാലിയേറ്റീവിന് സെന്ററിന് മുന്നിൽ വച്ചാണ് അപകടമുണ്ടായത്. അമല്‍ സഞ്ചരിച്ച സ്‌കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ അമലിനെ ഉടനെ

കോയമ്പത്തൂരിലുണ്ടായ വാഹനാപകടത്തിൽ കൊയിലാണ്ടി സ്വദേശി മരിച്ചു

കൊയിലാണ്ടി: കോതമംഗലം സ്വദേശി കോയമ്പത്തൂരിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. കാനത്തിൽ താഴെ കുനി വിജയകുമാർ (71) ആണ് മരിച്ചത്. ഭാര്യ: പരേതയായ ചന്ദ്ര മക്കൾ: വി.ടി ചന്ദ്രൻ ശുഭദ്രാദേവി മരുമക്കൾ: സെന്തിൽകുമാർ (പാൽവിതരണ ഏജന്റ് ബപ്പൻകാട്), ബിജിനി നമ്പ്രത്ത് കര സഹോദരൻ: ജയറാം തിരുപ്പൂർ (തമിഴ്നാട്)

നടുവണ്ണൂര്‍ സ്വദേശിയായ സി.ഐ.എസ്.എഫ് ജവാന്‍ ബാംഗ്ലൂരില്‍ വാഹനാപകടത്തില്‍ മരിച്ചു

നടുവണ്ണൂര്‍: നടുവണ്ണൂര്‍ കരുമ്പാപൊയില്‍ സ്വദേശിയായ സി.ഐ.എസ്.എഫ് ജവാന്‍ ബാംഗ്ലൂരിലെ റോഡ് അപകടത്തില്‍ മരിച്ചു. കരുമ്പാപൊയില്‍ സ്വദേശി പുഴക്കല്‍ ആനന്ദ് ആണ് മരിച്ചത്. മുപ്പത്തിനാല് വയസ്സായിരുന്നു. ബാംഗ്ലൂരില്‍ വച്ച് മോട്ടോര്‍ സൈക്കിളില്‍ പോകുന്നതിനിടെ റോഡ് അപകടത്തില്‍പെട്ടാണ് മരണം. സി.പി.സി കാന്റീനില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയ ശേഷം തന്റെ ബാരക്കിലേക്ക് മടങ്ങുമ്പോള്‍ ഫാന്റസി ഗോള്‍ഫ് റിസോര്‍ട്ടിനും ജെഎസ് ടെക്‌നിക്കല്‍

പിന്നിൽ വന്ന ജിഷ്ണുവിനെ കാണാതായതോടെ ഫോണിൽ ബന്ധപ്പെട്ടു, പിന്നീടറിയുന്നത് അപകട വിവരം; കാപ്പാടെ ബെെക്കപകടത്തിൽ യുവാവ് മരിച്ചതിന്റെ ഞെട്ടലിൽ നാട്

കൊയിലാണ്ടി: കാപ്പാട് ബെെക്കപകടം നടന്ന വാർത്തയാണ് നേരം പുലർന്നതോടെ പ്രദേശവാസികളറിയുന്നത്. അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ വടകര സ്വദേശിയാ യുവാവ് മരണപ്പെടുകയും ചെയ്തു. വടകര കേളുബസാർ ബീച്ചിൽ തയ്യിൽ ഹൗസിൽ ജിഷ്ണുവാണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം സംഭവിച്ചത്. ജിഷ്ണുവും രണ്ട് സുഹത്തുക്കളും ബെെക്കിൽ സഞ്ചിരിക്കുകയായിരുന്നു. ജിഷ്ണു ഒറ്റയ്ക്കും, സുഹൃത്തുക്കൾ രണ്ടുപേരും ഒരു ബെെക്കിലുമാണ്

കാറ് റോഡിലേക്ക് ഇറക്കുന്നതിനിടെ ഓട്ടേറിക്ഷയിൽ തട്ടി, നിയന്ത്രണം വിട്ട് ബസിലിടിച്ച് ഓട്ടോ; വയനാട്ടിൽ രണ്ടുപേർക്ക് ദാരുണാന്ത്യം, ഒരാൾക്ക് ​ഗുരുതര പരിക്ക്

കല്‍പ്പറ്റ: വയനാട്ടിൽ കെ.എസ്.ആര്‍.ടി.സി. ബസ്സും ഓട്ടോറിക്ഷയും കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മരണം. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മുട്ടില്‍ വാര്യാട് ദേശീയപാതയിലാണ് അപകടം സംഭവിച്ചത്. മുട്ടിലിലെ ഓട്ടോ ഡ്രൈവര്‍ എടപ്പെട്ടി വക്കന്‍വളപ്പില്‍ വി.വി. ഷെരീഫ് (50), ഓട്ടോ യാത്രിക എടപ്പെട്ടി ചുള്ളിമൂല കോളനിയിലെ അമ്മിണി എന്നിവരാണ് മരിച്ചത്. സഹയാത്രികയും ഇതേ കോളനിവാസിയുമായ ശാരദയെ ഗുരുതര

ബെെക്കപകടത്തിൽ പരിക്കേറ്റ കിനാലൂർ സ്വദേശിയായ യുവാവ് മരിച്ചു

ബാലുശ്ശേരി: കൂരാച്ചുണ്ട് പൂവ്വത്തുംചോലയിൽ കഴിഞ്ഞ ദിവസമുണ്ടായ ബൈക്കപകടത്തിൽ കിനാലൂർ സ്വദേശിയായ യുവാവ് മരിച്ചു. കിനാലൂർ കാപ്പിയിൽ പ്രമോദ് കുമാർ ആണ് മരിച്ചത്. നാൽപ്പത്തിയേഴ് വയസായിരുന്നു. കക്കയം കെ.എസ്.ഇ.ബി. കോളനിയിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുകയാണ് വിമുക്തഭടൻ കൂടിയായ പ്രമോദ്. വ്യാഴാഴ്ച രാത്രി സഹപ്രവർത്തകന്റെ ഗൃഹപ്രവേശനച്ചടങ്ങിന് ശേഷം താമസസ്ഥലത്തേക്ക് മടങ്ങുമ്പോളാണ് അപകടം സംഭവിച്ചത്. രാത്രി 11 മണിയോടെയാണ്

കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊയിലാണ്ടി സ്വദേശി മരിച്ചു

കൊയിലാണ്ടി: ആലപ്പുഴയിൽ വെച്ചുണ്ടായ കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊയിലാണ്ടി സ്വദേശി മരിച്ചു. പയറ്റു വളപ്പിൽ ശ്രീനിവാസൻ ആണ് മരിച്ചത്. 57 വയസായിരുന്നു. ആലപ്പുഴ കളർകോടിന് സമീപം ജനുവരി അഞ്ചിന് പുലർച്ചെയായിരുന്നു അപകടം സംഭവിച്ചത്. അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയവേയാണ് മരണം സംഭവിച്ചത്. ആലപ്പുഴയിൽ കട നടത്തുകയായിരുന്നു ശ്രീനിവാസൻ. പരേതരായ സൂത്രംകാട്ടിൽ കണാരന്റെയും കല്യാണിയുടെയും മകനാണ്.

കാട്ടിലപീടികയിൽ ബൈക്കുകൾ കൂട്ടിയിടച്ച് അപകടം; രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം

കൊയിലാണ്ടി: ദേശീയപാതയിൽ കാട്ടില പീടികയിൽ ബൈക്കുകൾ കൂട്ടിയിടച്ച് രണ്ടു യുവാക്കൾ മരിച്ചു. വടകര  സ്വദേശികളായ അശ്വിൻ, ദീക്ഷിത് എന്നിവരാണ് മരിച്ചത്. പരിക്കേറ്റ സായന്തിനെ നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുതിയാപ്പ ഉത്സവം കഴിഞ്ഞ് വടകരയിലെക്ക് പോകുമ്പോൾ പുലർച്ചെ മൂന്നരയോടെയാണ് സംഭവം. യുവാക്കൾ സഞ്ചരിച്ച K L56 K8334,, KL 18 Ac3368 നമ്പർ

വാഹനാപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റു; ചികിത്സയിലായിരുന്ന വെങ്ങളം സ്വദേശിയായ ഇരുപതുകാരൻ മരിച്ചു

കൊയിലാണ്ടി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വെങ്ങളം സ്വദേശിയായ യുവാവ് മരിച്ചു. മേലേത്താനി ഹമീദിന്റെ മകൻ മുഹമ്മദ്‌ അദിനാൻ ആണ് മരണപ്പെട്ടത്. ഇരുപത് വയസാണ്. കഴിഞ്ഞ ദിവസം ചെട്ടിക്കുളത്ത് വച്ച് അദിനാൻ സഞ്ചരിച്ച ബെെക്കും മറ്റൊരു ബെെക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ​ഗുരുതരമായി പരിക്കേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് മരണം