പിന്നിൽ വന്ന ജിഷ്ണുവിനെ കാണാതായതോടെ ഫോണിൽ ബന്ധപ്പെട്ടു, പിന്നീടറിയുന്നത് അപകട വിവരം; കാപ്പാടെ ബെെക്കപകടത്തിൽ യുവാവ് മരിച്ചതിന്റെ ഞെട്ടലിൽ നാട്


കൊയിലാണ്ടി: കാപ്പാട് ബെെക്കപകടം നടന്ന വാർത്തയാണ് നേരം പുലർന്നതോടെ പ്രദേശവാസികളറിയുന്നത്. അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ വടകര സ്വദേശിയാ യുവാവ് മരണപ്പെടുകയും ചെയ്തു. വടകര കേളുബസാർ ബീച്ചിൽ തയ്യിൽ ഹൗസിൽ ജിഷ്ണുവാണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം സംഭവിച്ചത്.

ജിഷ്ണുവും രണ്ട് സുഹത്തുക്കളും ബെെക്കിൽ സഞ്ചിരിക്കുകയായിരുന്നു. ജിഷ്ണു ഒറ്റയ്ക്കും, സുഹൃത്തുക്കൾ രണ്ടുപേരും ഒരു ബെെക്കിലുമാണ് സഞ്ചരിച്ചത്. പിറകിൽ വന്നിരുന്ന ജിഷ്ണുവിനെ കാണാത്തതിനെ തുടർന്ന് ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് അപകട വിവരം സുഹൃത്തുക്കൾ അറിയുന്നത്.

കാപ്പാട് റോഡിന് സമീപത്തെ വീടിന്റെ ചുറ്റുമതിലിനും പോസ്റ്റിനും ഇടയിൽ കുടുങ്ങിയ നിലയിലാണ് ബെെക്ക് കാണപ്പെട്ടത്. സമീപത്ത് യുവാവ് വീണ് കിടക്കുകയായിരുന്നു. ഉടനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ALSO rEAD- കാപ്പാട് ബെെക്കപകടം; വടകര സ്വദേശിയായ ഇരുപത്തിനാലുകാരൻ മരിച്ചു

അപകടം നടന്നത് എങ്ങനെയെന്ന് വ്യക്തമല്ലെന്നും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

Summary: