Tag: Kappad

Total 62 Posts

സ്‌നേഹ സംഗമവും ഇശല്‍വിരുന്നുമൊരുക്കി അവരെത്തി; കാപ്പാട് ബീച്ചിലെ കനിവ് സ്‌നേഹതീരം അഗതിമന്ദിരതത്തിലെത്തി കൈനീട്ടം സ്‌നേഹ കൂട്ടായ്മ

കാപ്പാട്: കാപ്പാട് ബീച്ചില്‍ പ്രവര്‍ത്തിക്കുന്ന കനിവ് സ്‌നേഹതീരം അഗതി മന്ദിരത്തിലെത്തി കൈനീട്ടം സ്‌നേഹ കൂട്ടായ്മ. സാന്ത്വനം പകരാന്‍ എന്ന പദ്ധതിയുടെ ഭാഗമായി വയോജന, ഭിന്നശേഷി സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായാണ് പ്രവര്‍ത്തകര്‍ കനിവ് സ്‌നേഹതീരം അഗതി മന്ദിരത്തിലെത്തിയത്. തുടര്‍ന്ന് നടന്ന സ്‌നേഹ സംഗമവും ഇശല്‍ വിരുന്നും ചേമഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ഷീല ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചെയര്‍മാന്‍

‘കരിമ്പനകളുടെ നാട്ടില്‍ നിന്നും അവരെത്തി കടലിരമ്പം കേള്‍ക്കുവാന്‍’; കാപ്പാടിന്റെ കടല്‍ക്കാഴ്ചകള്‍ കണ്ട് പാലക്കാട് നിന്നെത്തിയ രോഗികളും കൂട്ടിരിപ്പുകാരുമടങ്ങുന്ന 150 അംഗ സംഘം

ചേമഞ്ചേരി: കരിമ്പനകളുടെ നാട്ടില്‍ നിന്നും അവരെത്തി ചരിത്രമുറങ്ങുന്ന കാപ്പാടിന്റെ കടലിരമ്പം കേള്‍ക്കുവാന്‍. പാലക്കാട് കാഞ്ഞിരപ്പുഴ ഗ്രാമ പഞ്ചായത്തിന്റേയും കാഞ്ഞിരപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിന്റേയും സംയുക്താഭിമുഖ്യത്തില്‍ പഞ്ചായത്തിലെ കിടപ്പു രോഗികള്‍ അവരുടെ കൂട്ടിരിപ്പുകാര്‍ വളണ്ടിയര്‍മാര്‍ ഡോക്ടര്‍മാര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ നേഴ്‌സുമാര്‍, ആശാ വര്‍ക്കര്‍മാര്‍ എന്നിവരുള്‍പ്പെടുന്ന 150 അംഗ സംഘം കോഴിക്കോടിന്റെ മണ്ണിലേക്ക് സ്‌നേഹ സഞ്ചാരം എന്ന പേരില്‍ പാലിയേറ്റീവ്

കാപ്പാട് വികാസ് നഗര്‍ പാണവയല്‍ക്കുനി പി.കെ.പ്രിയേഷ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ചേമഞ്ചേരി: കാപ്പാട് വികാസ് നഗര്‍ പാണവയല്‍ക്കുനി പി.കെ.പ്രിയേഷ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. മുപ്പത്തിനാല് വയസായിരുന്നു. തിരുവങ്ങൂരിലെ കാലിത്തീറ്റ ഫാക്ടറി ജീവനക്കാരനായിരുന്നു. പരേതരായ ശങ്കരന്റെയും സുലോചനയുടെയും മകനാണ്. സഹോദരങ്ങള്‍: പി.കെ.പ്രസാദ് (ടെയ്‌ലര്‍ തിരുവങ്ങൂര്‍, സി.പി.എം കാപ്പാട് ലോക്കല്‍ കമ്മിറ്റിയംഗം), പ്രദോഷ്, പരേതനായ പ്രേംജിത്ത്. Summary: Kappad Vikas Nagar Panavayalkuni PK Priyesh died

കാപ്പാട് ബീച്ചില്‍ വന്‍ തീപിടിത്തം; തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു

കാപ്പാട്: കാപ്പാട് ബ്ലൂഫ്‌ളാഗ് ബീച്ചിന് സമീപത്തായി ബീച്ചില്‍ വന്‍തീപിടിത്തം. ഇന്ന് വൈകുന്നേരം അഞ്ചരയോടെയാണ് തീപിടിച്ചത്. പിന്നീട് തീ നിയന്ത്രണാതീതമായി വ്യാപിക്കുകയായിരുന്നു. ബീച്ചില്‍ നിന്നുള്ള പച്ചില മാലിന്യങ്ങള്‍ ഉള്‍പ്പെടെ കൂട്ടിയിട്ടിടത്താണ് തീപിടിത്തമുണ്ടായത്. ഇവിടെ ഉണങ്ങിനില്‍ക്കുന്ന കുറ്റിക്കാടുകള്‍ തീ വ്യാപിക്കാനിടയാക്കി. കൊയിലാണ്ടി, വെള്ളിമാടുകുന്ന്, കോഴിക്കോട് ബീച്ച് എന്നിവിടങ്ങളില്‍ നിന്നായി ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണയ്ക്കുന്നത്. തീ നിയന്ത്രണ വിധേയമായിട്ടുണ്ടെന്നാണ് വിവരം.

യുവധാര യൂത്ത് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ രചനാ മത്സരങ്ങള്‍ക്ക് കാപ്പാട് ബീച്ചില്‍ തുടക്കമായി

കൊയിലാണ്ടി: ജനുവരിയില്‍ ഫോര്‍ട്ട് കൊച്ചിയില്‍ നടക്കുന്ന യുവധാര യൂത്ത് ലിറ്ററേറ്റര്‍ ഫെസ്റ്റിവലിന്റെ ജില്ലാ തല രചനാ മത്സരങ്ങള്‍ക്ക് കൊയിലാണ്ടി കാപ്പാട് ബീച്ചില്‍ തുടക്കമായി. രചനാ മത്സരങ്ങളുടെ ജില്ലാതല ഉദ്ഘാടനം എഴുത്തുകാരന്‍ വി.ആര്‍.സുധീഷ് നിര്‍വ്വഹിച്ചു. ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് എല്‍.ജി.ലിജീഷ് അധ്യക്ഷനായി. കവി സത്യചന്ദ്രന്‍ പൊയില്‍ക്കാവ്, ചലച്ചിത്ര താരം ഭാസ്‌ക്കരന്‍ വെറ്റിലപ്പാറ, നാടക പ്രവര്‍ത്തകന്‍ രവി കാപ്പാട്,

പൂളാടിക്കുന്ന് ഓട്ടോ മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി മരിച്ചു

വെങ്ങളം: വെങ്ങളം ബൈപ്പാസില്‍ ഓട്ടോ മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി മരിച്ചു. കൊല്ലം മേനോക്കി വീട്ടില്‍ താമസിക്കും അട്ടച്ചംവീട്ടില്‍ നാരായണന്‍ ആണ് മരിച്ചത്. എഴുപത്തിയാറ് വയസായിരുന്നു. രണ്ടുദിവസം മുമ്പാണ് നാരായണന്‍ സഞ്ചരിച്ച ഓട്ടോറിക്ഷ ബൈപ്പാസില്‍ പൂളാടിക്കുന്നുവെച്ച് മറിഞ്ഞത്. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് അന്ത്യം. അച്ഛന്‍: പരേതനായ ആണ്ടി. അമ്മ: പരേതയായ ചിരുത. ഭാര്യ: ലക്ഷ്മി.

കാപ്പാട് നിന്നും മോഷണം പോയ പോത്തിനെ എലത്തൂരില്‍ കണ്ടെത്തി; ഒരുലക്ഷത്തോളം രൂപ വിലയിലുള്ള പോത്തിനെ കിട്ടിയത് മറിച്ചുവില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ

കാപ്പാട്: കാപ്പാട് നിന്നും മോഷണം പോയ പോത്തിനെ എലത്തൂരില്‍ നിന്നും കണ്ടെത്തി. ഒരുലക്ഷത്തോളം വിലവരുന്ന പോത്തിനെ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ എലത്തൂരില്‍വെച്ചാണ് കിട്ടിയത്. കാപ്പാട് സ്വദേശികളായ ഫാറൂഖ്, ഇര്‍ഷാദ് എന്നിവരുടെ പോത്തിനെയാണ് ഇന്ന് പുലര്‍ച്ചെ മോഷ്ടിച്ചത്. ഒരു മണിയ്ക്കും നാലുമണിയ്ക്കുമിടയിലാണ് പോത്തിനെ നഷ്ടമായത്. കൊലവന്‍കാവ് ക്ഷേത്രത്തില്‍ താലപ്പൊലി നടത്തുന്ന ഗ്രൗണ്ടില്‍ നിന്നാണ് പോത്തിനെ കിട്ടിയത്. പോത്തിനെ നഷ്ടപ്പെട്ടകാര്യം

വര്‍ഷാവര്‍ഷം തകരുന്ന കാപ്പാട് റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് ശാശ്വത പരിഹാരമാകും; കടല്‍ഭിത്തി പുനര്‍നിര്‍മ്മിക്കാനുള്ള പ്രവൃത്തിക്ക് സാങ്കേതിക അനുമതി, ഇനി ടെന്‍ഡര്‍ നടപടികളിലേക്ക്

കാപ്പാട്: തുടര്‍ച്ചയായി കടലാക്രമണം നേരിടുന്ന കാപ്പാട് തീരത്തെ സംരക്ഷിക്കാനുള്ള നടപടികള്‍ക്ക് വേഗം കൂടുന്നു. തീരത്തെ സംരക്ഷിക്കാനായി കടല്‍ഭിത്തി പുനര്‍നിര്‍മ്മിക്കാന്‍ സാങ്കേതിക അനുമതി ലഭിച്ചിരിക്കുകയാണ്. ഇതോടെ പ്രവൃത്തി ടെന്‍ഡര്‍ നടപടികളിലേക്ക് കടന്നു. രണ്ടുമാസത്തിനുള്ളില്‍ പ്രവൃത്തി ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കടല്‍ഭിത്തിയുടെ പുനര്‍നിര്‍മാണത്തിന് 2024 25 വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ ആറ് കോടി രൂപ അനുവദിച്ചിരുന്നു. ഇതിന്റെ ഭരണാനുമതി നേരത്തെ

നാല് നാള്‍ കലാമാമാങ്കത്തിന്റേത്; ആളും ആരവവുമായി, കൊയിലാണ്ടി ഉപജില്ലാ കലോത്സവ ലഹരിയില്‍ കാപ്പാട് ഇലാഹിയ സ്‌കൂള്‍

ചേമഞ്ചേരി: പാട്ടും നൃത്തവും പ്രസംഗവുമൊക്കെയായി ഇനി നാല് നാലുകള്‍ കലയുടേതാണ്. കാപ്പാട് ഇലാഹിയ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കൊയിലാണ്ടി ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന് തുടക്കമായി. ഇന്ന് മുതല്‍ നവംബര്‍ ഏഴ് വരെയുള്ള ദിവസങ്ങളില്‍ 12 വേദികളിലായി കലാമത്സരങ്ങള്‍ അരങ്ങേറും. പ്രൈമറി തലം മുതല്‍ ഹയര്‍ സെക്കണ്ടറി തലംവരെ 293 ഇനങ്ങളിലാണ് മത്സരം നടക്കുക. രചനാ മത്സരങ്ങള്‍,

കാപ്പാട് ഉപ്പുവെള്ളം കയറി കുടിവെള്ളം മുട്ടുന്നതിനും കൃഷി നശിക്കുന്നതിനും പരിഹാരമാകും; കപ്പക്കടവ് ചീര്‍പ്പ് നിര്‍മ്മാണം പൂര്‍ത്തിയായി

ചേമഞ്ചേരി: ഉപ്പുവെള്ളം കയറി കുടിവെള്ളം മോശമാകുകയും കൃഷി നശിക്കുകയും ചെയ്യുന്ന പതിവ് ഇനിമുതല്‍ ചേമഞ്ചേരി പഞ്ചായത്തിലെ 18ാം വാര്‍ഡ് നിവാസികള്‍ക്കുണ്ടാവില്ല. കാപ്പാട് പ്രദേശത്തെ നൂറു കണക്കിന് കുടുംബങ്ങള്‍ക്ക് ആശ്വാസമായി പ്രദേശത്തെ ചീര്‍പ്പിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. പന്തലായനി ബ്ലോക്ക് പഞ്ചായത്താണ് കപ്പകടവ് തെങ്ങില്‍താഴെ താഴത്തംകണ്ടി തോടിന് ചീര്‍പ്പ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. 2023-2024 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 850000