Tag: Kappad

Total 43 Posts

കാപ്പാട് ബീച്ചില്‍ അവശനിലയിലായിരുന്ന കുതിര ചത്തു; ചത്തത് പേപ്പട്ടിയുടെ കടിയേറ്റ നിരീക്ഷണത്തിലിരിക്കെ

കൊയിലാണ്ടി: പേപ്പട്ടിയുടെ കടിയേറ്റ് കാപ്പാട് വിനോദ സഞ്ചാര കേന്ദ്രത്തില്‍ സവാരി നടത്തിയ കുതിര ചത്തു. മൂന്നുദിവസത്തോളമായി അവശനിലയിലായിരുന്ന കുതിര ഇന്ന് രാവിലെയാണ് ചത്തത്. കുതിരയ്ക്ക് പേവിഷബാധയാണെന്ന് സംശയമുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമായിട്ടില്ല. മൃഗസംരക്ഷണ വകുപ്പിലെ ജില്ലാ എപ്പിഡമിലോളജിസ്റ്റ് സ്ഥലത്തെത്തി കുതിരയുടെ തലയിലെ സാമ്പിളുകള്‍ ശേഖരിച്ച ശേഷമേ മറവുചെയ്യാനുള്ള നടപടികളുണ്ടാവൂവെന്ന് പഞ്ചായത്ത് അധികൃതര്‍ കൊയിലാണ്ടി ന്യൂസ് ഡോട്

കാപ്പാട് തുവ്വപ്പാറയില്‍ സവാരിക്കായുള്ള കുതിരയെ പട്ടി കടിച്ച സംഭവത്തില്‍ പഞ്ചായത്തിനെതിരെ സോഷ്യല്‍ മീഡിയ പ്രചരണം; മറുപടിയുമായി പഞ്ചായത്ത് പ്രസിഡന്റ്

ചേമഞ്ചേരി: തുവ്വപ്പാറയില്‍ വിനോദസഞ്ചാരികള്‍ക്ക് സവാരി നടത്താനായി നിര്‍ത്തിയ കുതിരയെ പട്ടി കടിച്ച സംഭവത്തില്‍ പഞ്ചായത്തിനെതിരെ സോഷ്യല്‍ മീഡിയ പ്രചരണം. കുതിര സവാരി നിര്‍ത്തിവയ്ക്കുന്നതില്‍ പഞ്ചായത്ത് അധികൃതര്‍ അനാസ്ഥ കാണിച്ചുവെന്നും ഇതുകാരണം കുതിരസവാരി നടത്തിയ നിരവധി പേര്‍ ഭയവിഹ്വലരായെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സന്ദേശത്തില്‍ ആരോപിക്കുന്നത്. ആഴ്ചകള്‍ക്ക് മുമ്പാണ് കുതിരയെ പട്ടി കടിക്കുന്നത്. ഇതിന് ശേഷം കുതിരയെ

തിരുവങ്ങൂര്‍ സ്‌കൂള്‍ ടീമില്‍ നിന്ന് മാള്‍ട്ട പ്രൊഫഷണല്‍ ലീഗിലേക്ക്; യൂറോപ്യന്‍ ഫുട്‌ബോള്‍ ക്ലബ്ബിന് വേണ്ടി പന്ത് തട്ടുന്ന ആദ്യ ഇന്ത്യന്‍ താരമായി കാപ്പാട് സ്വദേശി ഷംസീര്‍ മുഹമ്മദ് (വീഡിയോ കാണാം)

കൊയിലാണ്ടി: നാടിന് അഭിമാനമായി കാപ്പാട് സ്വദേശിയായ ഫുട്‌ബോള്‍ താരം. യൂറോപ്യന്‍ ക്ലബ്ബ് ഫുട്‌ബോളില്‍ പന്ത് തട്ടുന്ന ആദ്യ ഇന്ത്യക്കാരന്‍ എന്ന നേട്ടം കൈവരിച്ചിരിക്കുകയാണ് കാപ്പാട് സ്വദേശിയായ ഷംസീര്‍ മുഹമ്മദ്. യൂറോപ്യന്‍ രാജ്യമായ മാള്‍ട്ടയിലെ പ്രൊഫഷണല്‍ ഫുട്‌ബോള്‍ ലീഗിലാണ് ഷംസീര്‍ കളിക്കുക. മാള്‍ട്ട രണ്ടാം ഡിവിഷന്‍ ലീഗില്‍ കളിക്കുന്ന എംഡിന നൈറ്റ്‌സ് എഫ്.സിയുമായാണ് ഷംസീര്‍ കരാര്‍ ഒപ്പിട്ടത്.

കാപ്പാട് മേഖലയില്‍ കടല്‍ക്ഷോഭം ശക്തം; തീരദേശ റോഡ് ചിലയിടങ്ങളില്‍ പൂര്‍ണമായും കടലെടുത്തു- വീഡിയോ കാണാം

കാപ്പാട്: കാപ്പാട് മേഖലയില്‍ തുവ്വക്കാട് മുതല്‍ പൊയില്‍ക്കാവ് വരെ രൂക്ഷമായ കടലാക്രമണം തുടരുന്നു. തീരദേശ റോഡ് വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയാത്തവിധം തകര്‍ന്നതോടെ ഇതുവഴിയുള്ള വാഹന ഗതാഗതം നിര്‍ത്തിവെച്ചിരിക്കുകയാണ്. കാപ്പാട് ബീച്ച് റിസോര്‍ട്ടിന് അടുത്തായും ശ്മശാനത്തിന് മുന്നിലുമാണ് തീരദേശ റോഡ് മുഴുവനായും കടലെടുത്തത്. നേരത്തെയും ഈ ഭാഗങ്ങളില്‍ റോഡ് കടലാക്രമണത്തില്‍ തകര്‍ന്നിരുന്നു.

ഉപരിപഠനത്തില്‍ തിളക്കമാര്‍ന്ന വിജയം കൈവരിച്ച പൂര്‍വ്വ വിദ്യാര്‍ഥികളെ അനുമോദിച്ച് ഇലാഹിയ ആര്‍ട്‌സ് ഏന്റ് സയന്‍സ് കോളേജ്

കാപ്പാട്: ഇലാഹിയ ആര്‍ട്‌സ് ഏന്റ് സയന്‍സ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥികളായ ഗീതാജ്ഞലിയേയും, ആദിത്യാ പ്രകാശിനേയും അനുമോദിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ഇക്കഴിഞ്ഞ എം.എ ഇംഗ്ലീഷ് പരീക്ഷയില്‍ നാലാം റാങ്ക് നേടിയ വിദ്യാര്‍ഥിയാണ് ആദിത്യ പ്രകാശ്. ഇംഗ്ലീഷ് സാഹിത്യത്തില്‍ യു.ജി.സി നെറ്റ് ജേതാവാണ് ഗീതാഞ്ജലി. കോളേജ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഡോ. കെ.മുഹമ്മദ് ബഷീര്‍ വിജയികള്‍ക്ക്

തീരദേശ റോഡ് നന്നാക്കാന്‍ ഇനിയും കാത്തിരിക്കണം; കടല്‍ക്ഷോഭത്തെ പ്രതിരോധിക്കാനുള്ള നടപടിയ്ക്കുശേഷം മാത്രം അറ്റകുറ്റപ്പണിയെന്ന് അധികൃതര്‍

കാപ്പാട് : 2021 ലെ ടൗട്ടെ ചുഴലിക്കാറ്റ് കവര്‍ന്നെടുത്ത കാപ്പാട് തീരദേശ റോഡ് ഇനിയും പുതുക്കി പണിതിട്ടില്ല. റോഡില്‍ വലിയ ഗര്‍ത്തങ്ങള്‍ ഉണ്ടാവുകയും മഴക്കാലം ആയതോടെ റോഡില്‍ കൂടി നടക്കാന്‍ കഴിയാത്ത അവസ്ഥയിലുമാണ്. സ്ഥലം സന്ദര്‍ശിച്ച പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് റോഡ് എത്രയും വേഗം നവീകരിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലുംതുടര്‍ നടപടികള്‍ ഉണ്ടായില്ല. മഴക്കാലം വന്നതോടെ റോഡിലൂടെയുള്ള

കാപ്പാട് മഹല്ല് ഖാസി പി.കെ.ശിഹാബുദ്ദീന്‍ അഹമ്മദ് ഫൈസി അന്തരിച്ചു

കാപ്പാട്: കാപ്പാട് മഹല്ല് ഖാസി പി.കെ.ശിഹാബുദ്ദീന്‍ അഹമ്മദ് ഫൈസി അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. ജാമിഅ ഐനുല്‍ ഹുദാ കാപ്പാടിന്റെ മുഖ്യരക്ഷാധികാരിയും കോഴിക്കോട് ജില്ലാ മുശവറ അംഗവുമാണ്. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ മന്ത്രിയുമായ പി.കെ.കെ.ബാവയുടെ ഇളയ സഹോദരനാണ്. ഭാര്യ ഫാത്തിമ. മക്കള്‍: നൂറുദ്ദീന്‍ ഹൈത്തമി (ദുബൈ), ജുനൈദ് വാഫി ( ലണ്ടന്‍), ഉബൈദു

കാപ്പാട് ചീനിച്ചേരി മുല്ലാണ്ടി ഖദീജ ഉമ്മ അന്തരിച്ചു

കാപ്പാട്: കാപ്പാട് ചീനിച്ചേരി മുല്ലാണ്ടി ഖദീജ ഉമ്മ അന്തരിച്ചു. എൺപത്തിമൂന്ന് വയസായിരുന്നു. ഭർത്താവ്: പരേതനായ ഇമ്പിച്ചി മമ്മു. മക്കൾ: അവറാൻ കുട്ടി (ദുബായ് ഹോം, കാപ്പാട്), മുസ്തഫ (മസ്കറ്റ് അൽ ഖുവൈർ ഏരിയ കെ.എം.സി.സി പ്രവർത്തക സമിതി അംഗം), സുഹറ, സഫിയ, പരേതയായ ബീവി. മരുമക്കൾ: ഷരീഫ (ഷർബിനാസ്, കാട്ടിലപ്പടിക), റംഷീന (കോട്ടക്കൽ), മുഹമ്മദ് അലി

കാപ്പാട് സ്വദേശിനി മക്കയിൽ അന്തരിച്ചു

കൊയിലാണ്ടി: കാപ്പാട് സ്വദേശിനി സൗദി അറേബ്യയിലെ മക്കയിൽ അന്തരിച്ചു. അറക്കൽ ഹന്നത്ത് ആണ് മരിച്ചത്. അൻപത്തിരണ്ട് വയസായിരുന്നു. കാപ്പാട് പാറപ്പള്ളി ഇമാമും കാപ്പാട് ശാഖ മുസ്ലിം ലീഗ് കമ്മിറ്റി മുൻ വൈസ് പ്രസിഡന്റുമായ നമ്പിക്കണ്ടി മുഹമ്മദ് കോയയാണ് ഭർത്താവ്. ഞായറാഴ്ച നാട്ടിലേക്ക് തിരിച്ച് വരാനിരിക്കെയാണ് അന്ത്യം. ഭർത്താവിനോടൊപ്പം രണ്ടാഴ്ച മുമ്പാണ് ഉംറ നിർവഹിക്കാനായി ഹന്നത്ത് മക്കയിലേക്ക്

കാപ്പാട് വെച്ച് ഒമാന്‍ പൗരന്‍ യുവതിയെ ആക്രമിച്ച സംഭവം; പ്രതിക്ക് സംരക്ഷണമൊരുക്കിയ മുസ്ലിം ലീഗ് നേതാവിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ

കാപ്പാട്: കഴിഞ്ഞ ദിവസം രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന യുവതിയെ ഒമാന്‍ പൗരന്‍ കടന്നു പിടിച്ച സംഭവത്തില്‍ ശക്തമായ അന്വേഷണം നടത്തണമെന്ന് ഡിവൈഎഫ്‌ഐ കാപ്പാട് മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. പ്രതിയേയും പ്രതിക്ക് സംരക്ഷണമൊരുക്കിയവരേയും നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് മാതൃകാപരമായ ശിക്ഷ വാങ്ങിക്കൊടുക്കുന്നതിന് പോലീസിന്റെ ഭാഗത്ത് നിന്നും ശക്തമായ നടപടികള്‍ ഉണ്ടാവണം. ഈ വിഷയത്തില്‍ മുസ്ലീം