കാപ്പാട് സ്വദേശിനി മക്കയിൽ അന്തരിച്ചു


കൊയിലാണ്ടി: കാപ്പാട് സ്വദേശിനി സൗദി അറേബ്യയിലെ മക്കയിൽ അന്തരിച്ചു. അറക്കൽ ഹന്നത്ത് ആണ് മരിച്ചത്. അൻപത്തിരണ്ട് വയസായിരുന്നു.

കാപ്പാട് പാറപ്പള്ളി ഇമാമും കാപ്പാട് ശാഖ മുസ്ലിം ലീഗ് കമ്മിറ്റി മുൻ വൈസ് പ്രസിഡന്റുമായ നമ്പിക്കണ്ടി മുഹമ്മദ് കോയയാണ് ഭർത്താവ്. ഞായറാഴ്ച നാട്ടിലേക്ക് തിരിച്ച് വരാനിരിക്കെയാണ് അന്ത്യം. ഭർത്താവിനോടൊപ്പം രണ്ടാഴ്ച മുമ്പാണ് ഉംറ നിർവഹിക്കാനായി ഹന്നത്ത് മക്കയിലേക്ക് പോയത്.

മക്കൾ: ജാഫറുദ്ധീൻ, ആയിഷ സ്വാലിഹ, കമറുദ്ധീൻ, ഫസലുദ്ധീൻ.

മരുമകൾ: അനീസലി ഇർഫാനി (കൊണ്ടോട്ടി).

സഹോദരങ്ങൾ: ഫാത്തിമ, അബ്ദുസമദ്, റുഖയ്യ, സൈനബ, മഹമൂദ്, മറിയം, കാസിം, ഖദീജ, നൂറുദ്ദീൻ ദാരിമി.