ഉത്സവാഘോഷത്തിനിടെ ആരോഗ്യപ്രശ്നങ്ങളുണ്ടായാൽ പേടിക്കേണ്ട, സേവനം തൊട്ടടുത്തുണ്ട്; പിഷാരികാവിൽ ഫസ്റ്റ് എയ്ഡ് ക്ലിനിക് ആരംഭിച്ചു


കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ടം മഹോത്സവത്തോട് അനുബന്ധിച്ച് ഫസ്റ്റ് എയിഡ് ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചു. ക്ഷേത്രത്തിന് സമീപം തന്നെയുള്ള ക്ലിനിക്ക് ക്ഷേത്ര കമ്മറ്റി ചെയർമാൻ ബാലൻ നായർ ഉദ്ഘാടനം ചെയ്തു.

ജെ.സി.ഐ കൊയിലാണ്ടി, നന്തിയിലെ സഹാനി ആശുപത്രി എന്നിവർ സംയുക്തമായാണ് ക്ലിനിക്ക് ആരംഭിച്ചത്. മാർച്ച് 24 മുതൽ 31 വരെ ക്ലിനിക് പ്രവർത്തിക്കുമെന്ന് പ്രോഗ്രാം ഡയറക്ടർ ഡോ. അഖിൽ എസ്. കുമാർ അറിയിച്ചു. സഹാനി ആശുപത്രി ഓപ്പറേറ്റിങ് മാനേജർ കൃഷ്ണപ്രിയ, ഡോ. വിജിൽ, വിസ്മയ, ജെ.സി.ഐ കൊയിലാണ്ടി പ്രസിഡന്റ്‌ സന്തോഷ്‌ നായർ, സെക്രട്ടറി അശ്വിൻ മനോജ്‌, അഡ്വ. പ്രവീൺ എന്നിവർ സന്നിഹിതരായി.