Tag: Saudi Arabia

Total 20 Posts

18 വര്‍ഷമായി സൗദിയിലെ ജയിലില്‍, ജീവന് വിലയായി ആവശ്യപ്പെട്ടത് 34 കോടി; കോഴിക്കോട് സ്വദേശിയായ പ്രവാസിയുടെ മോചനത്തിനായുള്ള ശ്രമത്തില്‍ കുടുംബവും നാടും

കോഴിക്കോട്: 18 വര്‍ഷമായി വധശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ട് റിയാദിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശിയുടെ മോചനത്തിന് വഴിയൊരുങ്ങുന്നു. മോചനത്തിനായി സൗദി കുടുംബം ഭീമമായ ദയാധനം ആവശ്യപ്പെട്ട സാഹചര്യത്തിലാണിത്. കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശിയായ അബ്ദുല്‍ റഹീമാണ് 26ാം വയസുമുതല്‍ ജയിലില്‍ കഴിയുന്നത്. 34 കോടി രൂപയാണ് അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി ദയാധനമായി സൗദി കുടുംബം ആവശ്യപ്പെട്ടത്. ഇത്

കോഴിക്കോട് സ്വദേശി സൗദി അറേബ്യയില്‍ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

റിയാദ്: കോഴിക്കോട് സ്വദേശി സൗദി അറേബ്യയില്‍ അന്തരിച്ചു. ഫെറോക്ക് ചന്തക്കടവ് കക്കോല്‍ സ്വദേശി അബ്ദുല്ലത്തീഫ് കുറുത്തേടത്ത് ആണ് ഹൃദയാഘാതം മൂലം സൗദിയിലെ റിയാദില്‍ അന്തരിച്ചത്. അന്‍പത് വയസായിരുന്നു. ഭാര്യ: സാജിദ. മക്കള്‍: ഫര്‍സീന, ഇര്‍ഫാന. മൃതദേഹവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുമായി റിയാദ് കെ.എം.സി.സി വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, അഷ്റഫ് പൊന്നാനി എന്നിവർ രംഗത്തുണ്ട്.

സൗദി അറേബ്യയില്‍ വാഹനാപകടം: കോഴിക്കോട് ചെറുവാടി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ കോഴിക്കോട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. ചെറുവാടി സ്വദേശിയായ ഹാരിസ് ആണ് മരിച്ചത്. മുപ്പത്തിരണ്ട് വയസായിരുന്നു. ചെറുവാടി അക്കരപ്പറമ്പ് ആലിക്കുട്ടിയുടെയും ആയിശുമ്മയുടെയും മകനാണ്. ഖാലിദ്ദിയ ജംഇയ്യത്തുല്‍ മനാസിലില്‍ ആണ് ഹാരിസ് ജോലി ചെയ്യുന്നത്. ഹാരിസും കൂടെ ജോലി ചെയ്യുന്ന രണ്ടുപേരും റിജാല്‍ അല്‍മയിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. ഹാരിസ് സംഭവസ്ഥലത്ത് തന്നെ മരിച്ചതായാണ്

ഹജ്ജിന് പോയ കുന്ദമംഗലം സ്വദേശി മക്കയില്‍ അന്തരിച്ചു

മുക്കം: ഹജ്ജ് കര്‍മ്മത്തിനായി സൗദി അറേബ്യയിലേക്ക് പോയ കുന്ദമംഗലം സ്വദേശി മക്കയില്‍ അന്തരിച്ചു. കുന്ദമംഗലം ഉണ്ടോടിയില്‍ അന്ത്രുമാന്‍ കോയാമു ആണ് മരിച്ചത്. എഴുപത് വയസായിരുന്നു. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലാണ് അന്ത്രുമാന്‍ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കാനായി പോയത്. ഞായറാഴ്ച രാവിലെ കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള ആദ്യ വിമാനത്തില്‍ ഭാര്യ സുബൈദയോടൊപ്പമാണ് അദ്ദേഹം സൗദിയിലേക്ക് പോയത്.

കോഴിക്കോട് സ്വദേശിയായ യുവാവ് സൗദി അറേബ്യയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു

റിയാദ്: കോഴിക്കോട് സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് സൗദി അറേബ്യയില്‍ അന്തരിച്ചു. ചാലിയം കൊടക്കാട്ടകത്ത് കൊല്ലേരി വീട്ടില്‍ ഷാഹുല്‍ ഹമീദ് ആണ് മരിച്ചത്. മുപ്പത്തിയഞ്ച് വയസായിരുന്നു. സൗദി അറേബ്യയിലെ യാംബുവില്‍ വച്ച് ഞായറാഴ്ച പുലര്‍ച്ചെയോടെയായിരുന്നു അന്ത്യം. നാല് വര്‍ഷമായി ഷാഹുല്‍ ഹമീദ് യാംബുവില്‍ ബ്യൂനോ മീല്‍ സെര്‍വ്വിങ് കമ്പനി (ഫാസ്റ്റ് ഫുഡ്) ജീവനക്കാരനായിരുന്നു. നേരത്തേ ജിദ്ദയിലും

ഉംറ നിർവഹിച്ച് മടങ്ങവെ കുഴഞ്ഞുവീണ് മരണം; പരിശുദ്ധ റമാദാനില്‍  വേദനിക്കുന്ന ഓര്‍മയായി മുക്കം സ്വദേശിയായ എട്ടുവയസുകാരന്‍ അബ്ദുൽ റഹ്മാൻ

മക്ക:  വിശുദ്ധ റമദാനില്‍ ഉംറ നിര്‍വ്വഹിക്കാനായി കുടുംബസമേതം മക്കയിലെത്തിയ മുക്കം സ്വദേശിയായ എട്ട് വയസ്സുകാരനെ കാത്തിരുന്നത് മരണം. കാരശേരി കക്കാട് സ്വദേശിയായ നാസറിന്‍റെ മകൻ അബ്ദുൽ റഹ്മാനാണ് മക്കയിൽ കുഴഞ്ഞ് വീണ് മരിച്ചത്. മക്കയിൽ എത്തി ഉംറ പൂർത്തീകരിച്ച ശേഷം റൂമിലെത്തി കുളിച്ച് വീണ്ടും ഹറമിലേക്ക് മഗ്‌രിബ് നമസ്‍കാരത്തിനായി പോകുമ്പോഴാണ് അപ്രതീക്ഷിതമായി കുട്ടി കുഴഞ്ഞു വീണത്.

കാപ്പാട് സ്വദേശിനി മക്കയിൽ അന്തരിച്ചു

കൊയിലാണ്ടി: കാപ്പാട് സ്വദേശിനി സൗദി അറേബ്യയിലെ മക്കയിൽ അന്തരിച്ചു. അറക്കൽ ഹന്നത്ത് ആണ് മരിച്ചത്. അൻപത്തിരണ്ട് വയസായിരുന്നു. കാപ്പാട് പാറപ്പള്ളി ഇമാമും കാപ്പാട് ശാഖ മുസ്ലിം ലീഗ് കമ്മിറ്റി മുൻ വൈസ് പ്രസിഡന്റുമായ നമ്പിക്കണ്ടി മുഹമ്മദ് കോയയാണ് ഭർത്താവ്. ഞായറാഴ്ച നാട്ടിലേക്ക് തിരിച്ച് വരാനിരിക്കെയാണ് അന്ത്യം. ഭർത്താവിനോടൊപ്പം രണ്ടാഴ്ച മുമ്പാണ് ഉംറ നിർവഹിക്കാനായി ഹന്നത്ത് മക്കയിലേക്ക്

സൗദിഅറേബ്യയില്‍ മലയാളി കുടുംബം സഞ്ചരിച്ച കാര്‍ മറിഞ്ഞു; മലപ്പുറം സ്വദേശിയായ യുവതിക്ക് ദാരുണാന്ത്യം

റിയാദ്​: ബഹ്​റൈനിൽ സന്ദർശന വിസ പുതുക്കാൻ  പോയി മടങ്ങുന്ന വഴിയില്‍ മലയാളി കുടുംബത്തിന്റെ കാർ മറിഞ്ഞ്​​ യുവതി മരിച്ചു. റിയാദിന്​ സമീപം ഞായറാഴ്​ച പുലർച്ചെയാണ് അപകടം നടന്നത്. അപകടത്തില്‍ മലപ്പുറം മങ്കട വെള്ളില സ്വദേശി പള്ളിക്കത്തൊടി വീട്ടിൽ ഹംസയുടെ ഭാര്യ ഖൈറുന്നിസ മരിച്ചു. മുപ്പത്തിനാല് വയസ്സായിരുന്നു. മൃതദേഹം അൽഖർജ് കിങ്​ ഖാലിദ് ആശുപത്രിയിലേക്ക് മാറ്റി. ഖൈറുന്നിസയുടെ

തൊട്ടില്‍പ്പാലം സ്വദേശി സൗദി അറേബ്യയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു

റിയാദ്: തൊട്ടില്‍പ്പാലം സ്വദേശി സൗദി അറേബ്യയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. പത്തിരിപ്പാല സ്വദേശി ജോസഫ് ആണ് മരിച്ചത്. അറുപത് വയസായിരുന്നു. റിയാദില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബത്ഹലയിലെ സ്വകാര്യ ക്ലിനിക്കില്‍ ഡോക്ടറെ കാണാനായി പോയെങ്കിലും ഹൃദയാഘാതം ഉണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നു. ഇരുപത്തിയേഴ് വര്‍ഷമായി റിയാദില്‍ ജോലി ചെയ്ത് വരികയായിരുന്നു ജോസഫ്.

വടകര സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ അന്തരിച്ചു

വടകര: വടകര കല്ലാമല സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് സൗദി അറേബ്യയിലെ റിയാദിൽ അന്തരിച്ചു. കല്ലാമല സ്വദേശി റിഗീഷ് കണവയിൽ ആണ് മരിച്ചത്. 38 വയസാണ്. ബുധനാഴ്ച്ച പുലർച്ചെയായിരുന്നു അന്ത്യം. റിയാദിൽ അറബ്‌കോ ലോജിസ്റ്റിക്കിൽ 14 വർഷമായി അസിസ്റ്റന്റ് അക്കൗണ്ടന്റായി ജോലി ചെയ്ത് വരികയായിരുന്നു റിഗീഷ്. ഖലീജിൽ കുടുബത്തോടൊപ്പമാണ് കഴിഞ്ഞിരുന്നത്. രാജന്റെയും ​ഗീതയുടെയും മകനാണ്. റിയാദിൽ അൽഖലീജ്‌