ഉംറ നിർവഹിച്ച് മടങ്ങവെ കുഴഞ്ഞുവീണ് മരണം; പരിശുദ്ധ റമാദാനില്‍  വേദനിക്കുന്ന ഓര്‍മയായി മുക്കം സ്വദേശിയായ എട്ടുവയസുകാരന്‍ അബ്ദുൽ റഹ്മാൻ


മക്ക:  വിശുദ്ധ റമദാനില്‍ ഉംറ നിര്‍വ്വഹിക്കാനായി കുടുംബസമേതം മക്കയിലെത്തിയ മുക്കം സ്വദേശിയായ എട്ട് വയസ്സുകാരനെ കാത്തിരുന്നത് മരണം. കാരശേരി കക്കാട് സ്വദേശിയായ നാസറിന്‍റെ മകൻ അബ്ദുൽ റഹ്മാനാണ് മക്കയിൽ കുഴഞ്ഞ് വീണ് മരിച്ചത്.

മക്കയിൽ എത്തി ഉംറ പൂർത്തീകരിച്ച ശേഷം റൂമിലെത്തി കുളിച്ച് വീണ്ടും ഹറമിലേക്ക് മഗ്‌രിബ് നമസ്‍കാരത്തിനായി പോകുമ്പോഴാണ് അപ്രതീക്ഷിതമായി കുട്ടി കുഴഞ്ഞു വീണത്. തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു.

ഉംറ നമസ്ക്കാരത്തിനെത്തിയ മാതാപിതാക്കളും സഹോദരങ്ങളും മക്കയില്‍ തന്നെയുണ്ട് . നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പുണ്യഭൂമിയായ മക്കയിൽ ഖബറടക്കാനാണ് തീരുമാനം.