Tag: Mukkam

Total 15 Posts

ബന്ധുവീട്ടിലെത്തി സ്ഥലം കാണാന്‍ കറങ്ങിയത് തീരാവേദനയായി; ചാത്തമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേര്‍ പുഴയില്‍ മുങ്ങിമരിച്ചതിന്റെ നോവില്‍ നാട്ടുകാര്‍

ചാത്തമംഗലം: ചാത്തമംഗംലം ചെത്തുകടവ് കുഴിമണ്ണില്‍ കടവില്‍ അമ്മയും മകളും ബന്ധുവിന്റെ മകനും മുങ്ങിമരിച്ച സംഭവത്തിന്റെ ഞെട്ടലിലാണ് നാടും നാട്ടുകാരും. ചാത്തമംഗലം പിലാശേരിയിലെ പുളിക്കമണ്ണ് കടവില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരാണ് ഇന്നലെ മുങ്ങിമരിച്ചത്. കാരിപറമ്പത്ത് മിനി, ആതിര, പന്ത്രണ്ടുവയസുകാരന്‍ അദ്വൈത് എന്നിവരാണ് മരിച്ചത്. അദ്വൈതിന്റെ അമ്മ സനൂജയെ രക്ഷപ്പെടുത്തി. മിനിചാത്തന്‍കാവ് കാരിപ്പറമ്പത്ത് മിനിയും മകള്‍ ആതിരയും

മതവികാരം വ്രണപ്പെടുത്തല്‍; വി.പി സുഹറയുടെ പരാതിയില്‍ സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കത്തിനെതിരെ പൊലീസ് കേസെടുത്തു

കോഴിക്കോട്: വനിതാ അവകാശ പ്രവര്‍ത്തക വി.പി.സുഹറയുടെ പരാതിയില്‍ സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കത്തിനെതിരെ നടക്കാവ് പൊലീസ് കേസെടുത്തു. മതസ്പര്‍ധ ഉണ്ടാക്കല്‍, മതവികാരം വ്രണപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്. ഐ.പി.സി 295 എ, 298 എന്നീ വകുപ്പുകളാണ് ചുമത്തിയത്. തട്ടിമിടാത്തവരൊക്കെ അഴിഞ്ഞാട്ടക്കാരികള്‍ എന്ന ഉണര്‍ ഫൈസിയുടെ പരാമര്‍ശത്തിനെതിരെയാണ് വി.പി സുഹറ നടക്കാവ് പൊലീസ്

മുക്കത്ത് ഹോട്ടലില്‍ വച്ച് ഭര്‍ത്താവ് ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ചു

മുക്കം: മുക്കം മുത്തേരിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ചു. തിങ്കളാഴ്ച വൈകീട്ട് 5:45 ഓടെയാണ് സംഭവം. മുക്കം നഗരസഭയിലെ പൂളപ്പൊയില്‍ സ്വദേശി പൈറ്റൂളി ചാലില്‍ മുസ്തഫയാണ് ഭാര്യ ജമീലയെ വെട്ടി പരിക്കേല്‍പ്പിച്ചത്. മുത്തേരി അങ്ങാടിയില്‍ മുസ്തഫ നടത്തുന്ന അനുഗ്രഹ ഹോട്ടലില്‍ വച്ചായിരുന്നു അക്രമം. സംഭവത്തിന് ശേഷം പ്രതി ഓടി രക്ഷപ്പെട്ടു. ജമീലയെ ഉടന്‍ തന്നെ മുക്കത്തെ

വസ്ത്രങ്ങള്‍ ചിതറിത്തെറിച്ചു, പൈപ്പുകളും വയറുകളും തകര്‍ന്നു; മുക്കത്ത് പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന വാഷിങ് മെഷീന്‍ പൊട്ടിത്തെറിച്ച് അപകടം

മുക്കം: പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന വാഷിങ് മെഷീന്‍ പൊട്ടിത്തെറിച്ച് അപകടം. മുക്കം കാരശ്ശേരി ജങ്ഷനിലെ ബൈജു ബാപ്പുട്ടിയുടെ വീട്ടില്‍ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവമുണ്ടായത്. നാല് വര്‍ഷം പഴക്കമുള്ള സെമി ഓട്ടോമാറ്റിക് വാഷിങ് മെഷീനാണ് പൊട്ടിത്തെറിച്ചത്. വാഷിങ് മെഷീന്റെ വയറില്‍ എലി കരണ്ടതിനെ തുടര്‍ന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകടത്തിന് കാരണമെന്നാണ് കെ.എസ്.ഇ.ബി അധികൃതരുടെ അനുമാനം. സ്‌ഫോടനത്തില്‍ വാഷിങ് മെഷീനും

പ്ലാസ്റ്റിക് കുപ്പിയില്‍ പെട്രോള്‍ നല്‍കിയില്ല; മുക്കത്ത് പമ്പ് ജീവനക്കാരനെ വളഞ്ഞിട്ട് തല്ലി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

മുക്കം: പ്ലാസ്റ്റിക് കുപ്പിയില്‍ പെട്രോള്‍ നല്‍കിയില്ല. മുക്കത്ത് പമ്പ് ജീവനക്കാരനെ വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചതായി പരാതി. മണാശ്ശേരിയിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പമ്പിലെ ജീവനക്കാരനായ ബിജുവിനെയാണ് കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികള്‍ കൂട്ടമായെത്തി തല്ലിയത്. വിദ്യാര്‍ത്ഥികള്‍ ആക്രമം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. യൂണിഫോം ധരിച്ച് ബൈക്കിലെത്തിയ വിദ്യാര്‍ത്ഥികള്‍ പ്ലാസ്റ്റിക് കുപ്പിയില്‍ പെട്രോള്‍ നല്‍കാനാവശ്യപ്പെടുകയായിരുന്നു. എന്നാല്‍ എലത്തൂര്‍

കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയില്‍ മുക്കത്ത് അമിതവേഗതയിലെത്തിയ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു

മുക്കം: കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയില്‍ മുക്കത്ത് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. മുക്കം അഗസ്ത്യന്‍മുഴി കാപ്പുമല വളവിലാണ് അപകടമുണ്ടായത്. മുക്കത്ത് നിന്ന് കൊടുവള്ളി ഭാഗത്തേക്ക് പോകുകയായിരുന്ന ചാലില്‍ ബസ്സാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകടത്തില്‍ പരിക്കേറ്റ യാത്രക്കാരെ തൊട്ടടുത്ത പ്രദേശങ്ങളിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഫയര്‍ ഫോഴ്‌സ് യൂണിറ്റും പൊലീസും വിവിധ സന്നദ്ധ സേനകളും എത്തിയാണ് രക്ഷാപ്രവര്‍ത്തനം

കൂട്ടുകാർക്കൊപ്പം കളികഴിഞ്ഞ് മടങ്ങവേ കല്ലുവെട്ടുകുഴിയിൽ വീണു; മുക്കത്ത് ആറാംക്ലാസ് വിദ്യാർത്ഥി മരിച്ചു

കോഴിക്കോട്: മുക്കം മണാശ്ശേരിയിൽ വീടിനു സമീപത്തെ കല്ലുവെട്ടുകുഴിയിൽ വീണ് ആറാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. നെടുമങ്ങാട് സ്വദേശി സുനിൽകുമാറിന്റെ മകൻ കാശിനാഥൻ ആണ് മരിച്ചത്. കൂട്ടുകാർക്കൊപ്പം കളികഴിഞ്ഞ് മടങ്ങവേ ഇന്നലെയായിരുന്നു അപകടം. കളി കഴിഞ്ഞ് ഏറെ വെെകിയിട്ടും കുട്ടി വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് സമീപ പ്രദേശങ്ങളിലെല്ലാം വ്യാപകമായി തിരച്ചിൽ നടത്തിയിരുന്നു. ഇതിനിടയിലാണ്

പണം വാങ്ങി സ്വര്‍ണകള്ളക്കടത്ത്, കരിപ്പൂരില്‍ 1.21 കോടിയുടെ സ്വര്‍ണവുമായി മുക്കം സ്വദേശി ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണവുമായി രണ്ടുപേര്‍ പിടിയില്‍. രണ്ട് വ്യത്യസ്ത കേസുകളിലായി 1.21 കോടി വിലമതിക്കുന്ന 2.10 കിലോ സ്വര്‍ണവുമായാണ് പ്രതികള്‍ പിടിയിലായിരിക്കുന്നത്. ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തില്‍ ദമാമില്‍നിന്നും വന്ന കോഴിക്കോട് മുക്കം സ്വദേശി കുന്നത്ത് ഷംസുദീന്‍ (35), സ്‌പൈസ് ജെറ്റ് എയര്‍ലൈന്‍സില്‍ ജിദ്ദയില്‍നിന്നും വന്ന മലപ്പുറം നെടുവ സ്വദേശി കോളകുന്നത്ത്

ഉംറ നിർവഹിച്ച് മടങ്ങവെ കുഴഞ്ഞുവീണ് മരണം; പരിശുദ്ധ റമാദാനില്‍  വേദനിക്കുന്ന ഓര്‍മയായി മുക്കം സ്വദേശിയായ എട്ടുവയസുകാരന്‍ അബ്ദുൽ റഹ്മാൻ

മക്ക:  വിശുദ്ധ റമദാനില്‍ ഉംറ നിര്‍വ്വഹിക്കാനായി കുടുംബസമേതം മക്കയിലെത്തിയ മുക്കം സ്വദേശിയായ എട്ട് വയസ്സുകാരനെ കാത്തിരുന്നത് മരണം. കാരശേരി കക്കാട് സ്വദേശിയായ നാസറിന്‍റെ മകൻ അബ്ദുൽ റഹ്മാനാണ് മക്കയിൽ കുഴഞ്ഞ് വീണ് മരിച്ചത്. മക്കയിൽ എത്തി ഉംറ പൂർത്തീകരിച്ച ശേഷം റൂമിലെത്തി കുളിച്ച് വീണ്ടും ഹറമിലേക്ക് മഗ്‌രിബ് നമസ്‍കാരത്തിനായി പോകുമ്പോഴാണ് അപ്രതീക്ഷിതമായി കുട്ടി കുഴഞ്ഞു വീണത്.

അമിതവേഗത്തില്‍ ഹെല്‍മെറ്റ് ഇല്ലാതെ സ്‌കൂട്ടറില്‍ മൂന്ന് വിദ്യാര്‍ത്ഥിനികള്‍, സഡന്‍ ബ്രേക്കിട്ട് ചീറിപ്പാഞ്ഞെത്തിയ ബസ്; മുക്കത്ത് ഒഴിവായത് വന്‍ ദുരന്തം, ശ്വാസം നിലയ്ക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് (വീഡിയോ കാണാം)

മുക്കം: അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് മൂന്ന് വിദ്യാര്‍ത്ഥിനികള്‍. ഗതാഗത നിയമങ്ങള്‍ കാറ്റില്‍പ്പറത്തി അശ്രദ്ധമായി സ്‌കൂട്ടറില്‍ പോയ വിദ്യാര്‍ത്ഥിനികളാണ് വന്‍ ദുരന്തത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. മുക്കം മണ്ണാശ്ശേരിയിലാണ് സംഭവം. രണ്ട് പേര്‍ക്ക് മാത്രം സഞ്ചരിക്കാന്‍ അനുമതിയുള്ള സ്‌കൂട്ടറില്‍ മൂന്ന് വിദ്യാര്‍ത്ഥിനികളാണ് യാത്ര ചെയ്തത്. മൂന്ന് പേരും ഹെല്‍മെറ്റ് ധരിച്ചിട്ടില്ലായിരുന്നു. അമിത വേഗതയില്‍ ഓടിച്ചുവന്ന വിദ്യാര്‍ത്ഥിനി