മുക്കത്ത് ഹോട്ടലില്‍ വച്ച് ഭര്‍ത്താവ് ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ചു


മുക്കം: മുക്കം മുത്തേരിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ചു. തിങ്കളാഴ്ച വൈകീട്ട് 5:45 ഓടെയാണ് സംഭവം.

മുക്കം നഗരസഭയിലെ പൂളപ്പൊയില്‍ സ്വദേശി പൈറ്റൂളി ചാലില്‍ മുസ്തഫയാണ് ഭാര്യ ജമീലയെ വെട്ടി പരിക്കേല്‍പ്പിച്ചത്. മുത്തേരി അങ്ങാടിയില്‍ മുസ്തഫ നടത്തുന്ന അനുഗ്രഹ ഹോട്ടലില്‍ വച്ചായിരുന്നു അക്രമം.

സംഭവത്തിന് ശേഷം പ്രതി ഓടി രക്ഷപ്പെട്ടു. ജമീലയെ ഉടന്‍ തന്നെ മുക്കത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുക്കം പൊലീസ് സ്ഥലത്തെത്തി കേസെടുത്തു.

കുടുംബവഴക്കാണ് അക്രമത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മുസ്തഫയെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജ്ജിതമായി പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.