Tag: Mukkam

Total 15 Posts

മാളിന്റെ ഫൈബർ സീലിങ് തകർന്നു വീണു; മുക്കത്ത് തൊഴിലാളിക്ക് ദാരുണാന്ത്യം

മുക്കം: മുക്കത്ത് മാളിന്റെ ഫൈബർ സീലിങ് തകർന്നു വിണ് ഒരാൾ മരിച്ചു. ഓമശ്ശേരി മങ്ങാട് സ്വദേശി ബാബുരാജ് ആണ് മരിച്ചത്. ‘മാൾ ഓഫ് മുക്ക’ത്തിന്റെ സീലിങ് തകർന്നാണ് അപകടം. ഇലക്ട്രിക്കൽ ജോലിക്കിടെ ഇന്ന് വൈകീട്ട് മൂന്നരയോടെയാണ് അപകടമുണ്ടായത്. അറ്റകുറ്റപ്പണിക്കായി ഫൈബർ മേൽക്കൂരയിൽ കയറിയ തൊഴിലാളിയായ ബാബുരാജ് സീലിങ് തകർന്ന് താഴെ പതിക്കുകയായിരുന്നു. നാലാം നിലയില്‍ നിന്ന്

”ഇടിച്ച കാറോ ആ കെ.എസ്.ആര്‍.ടി.സി ബസ് ജീവനക്കാരനോ കരുണ കാണിച്ചിരുന്നെങ്കില്‍ ആ ജീവന്‍ ബാക്കിയുണ്ടാകുമായിരുന്നു” മുക്കത്തെ വാഹനാപകടത്തില്‍ ഒരുജീവന്‍ നഷ്ടമാകാനിടയാക്കിയത് ചിലരുടെ മനുഷ്യത്വമില്ലായ്മ

മുക്കം: ഇടിച്ച കാറോ ബസ് ജീവനക്കാരോ ആരെങ്കിലും അല്പം മനുഷ്യത്വം കാണിച്ചിരുന്നെങ്കില്‍ മുക്കത്തെ വാഹനാപകടത്തില്‍ പരിക്കേറ്റ ബേബിയ്ക്ക് ജീവന്‍ നഷ്ടപ്പെടില്ലായിരുന്നെന്ന് പറയുകയാണ് ബേബിയെ ആശുപത്രിയിലെത്തിച്ചവര്‍. സിവില്‍ ഡിഫന്‍സ് അംഗമായ ഓമശ്ശേരി പൂതാടത്തുംകണ്ടി പ്രജീഷും സുഹൃത്തുക്കളായ അഖില്‍ ചന്ദ്രനും ജംഷീര്‍ മേലേമ്പ്രയും കയിച്ചുകൊട്ടിച്ചാലില്‍ ശിവനുമാണ് റോഡില്‍ രക്തംവാര്‍ന്നുനിലയില്‍ കണ്ട ബേബിയെ ആശുപത്രിയിലെത്തിച്ചത്. മികച്ച ജീവകാരുണ്യപ്രവര്‍ത്തകനുള്ള പുരസ്‌കാരം ഏറ്റുവാങ്ങി

മുക്കത്ത് ഈദ്ഗാഹിനിടെ ഇരുപതുകാരൻ കുഴഞ്ഞു വീണു മരിച്ചു

മുക്കം: ഈദ്ഗാഹിനിടെ വിദ്യാർത്ഥി കുഴഞ്ഞു വീണു മരിച്ചു. കാരശ്ശേരി കാരമൂല സ്വദേശി ഉസ്സന്റെ മകൻ ഹനാൻ ഹുസൈൻ ആണ് മരിച്ചത്. 20 വയസാണ്. മുക്കം സംയുക്ത ഈദ്ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഫ്‌ന കോംപ്ലക്‌സിൽ നടന്ന ഈദ് ഗാഹിനിടയിലാണ് ഹനാൻ കുഴഞ്ഞു വീണത്. മുക്കം ടാർഗറ്റ് കോളേജിൽ എൻട്രൻസ് കോച്ചിങ് വിദ്യാർത്ഥിയാണ്. Summary: 20year old boy

മീനിൽ നിന്ന് ഞുളയ്ക്കുന്ന പുഴു, വിൽക്കാൻ വച്ചിരിക്കുന്നത് പഴകിയ മീൻ; മുക്കത്തെ മൽസ്യ മാർക്കറ്റ് പൂട്ടിച്ചു (വീഡിയോ കാണാം)

കോഴിക്കോട്: മീനിൽ നിന്ന് പൊങ്ങി വന്ന പുഴുക്കളാണ് മുക്കത്തെ ഫിഷ് സ്റ്റാളിൽ മീൻ വാങ്ങാൻ വന്നവരെ ഇന്ന് സ്വീകരിച്ചത്. വിൽക്കാൻ വെച്ചിരിക്കുന്നത് ഏറെ പഴകിയ മാംസം. വിവരം ലഭിച്ചതിനെ തുടർന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം എത്തി പഴകിയ മത്സ്യങ്ങള്‍ പിടികൂടി. മുക്കം അഗസ്ത്യന്‍ മുഴിയിലെ മത്സ്യമാര്‍ക്കറ്റില്‍ നിന്നുമാണ് പഴകിയ പുഴുവരിച്ച മത്സ്യങ്ങള്‍ പിടികൂടിയത്. മത്സ്യം വാങ്ങാനെത്തിയവർ

കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയില്‍ മുക്കത്ത് കോഴിത്തീറ്റയുമായി വന്ന മിനിലോറി മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്ക്; അപകടത്തിന്റെ സി.സി.ടി.വി ദൃശ്യം കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് (വീഡിയോ കാണാം)

മുക്കം: കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയില്‍ മുക്കത്ത് കോഴിത്തീറ്റയുമായി വന്ന മിനിലോറി മറിഞ്ഞു. മുക്കം നോര്‍ത്ത് കാരശ്ശേരിയിലാണ് അപകടമുണ്ടായത്. ഡ്രൈവര്‍ ഉള്‍പ്പെടെ മിനിലോറിയില്‍ ഉണ്ടായിരു മൂന്ന് പേരെ നിസാര പരിക്കുകളോടെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിന്റെ ദൃശ്യം സമീപത്തുണ്ടായിരുന്ന സി.സി.ടി.വി ക്യാമറയില്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. കോഴിത്തീറ്റ നിറച്ച ചാക്കുകള്‍ നിറച്ച ലോറി റോഡിലെ കൊടും വളവിലൂടെ അമിത