കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയില്‍ മുക്കത്ത് കോഴിത്തീറ്റയുമായി വന്ന മിനിലോറി മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്ക്; അപകടത്തിന്റെ സി.സി.ടി.വി ദൃശ്യം കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് (വീഡിയോ കാണാം)


മുക്കം: കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയില്‍ മുക്കത്ത് കോഴിത്തീറ്റയുമായി വന്ന മിനിലോറി മറിഞ്ഞു. മുക്കം നോര്‍ത്ത് കാരശ്ശേരിയിലാണ് അപകടമുണ്ടായത്. ഡ്രൈവര്‍ ഉള്‍പ്പെടെ മിനിലോറിയില്‍ ഉണ്ടായിരു മൂന്ന് പേരെ നിസാര പരിക്കുകളോടെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അപകടത്തിന്റെ ദൃശ്യം സമീപത്തുണ്ടായിരുന്ന സി.സി.ടി.വി ക്യാമറയില്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. കോഴിത്തീറ്റ നിറച്ച ചാക്കുകള്‍ നിറച്ച ലോറി റോഡിലെ കൊടും വളവിലൂടെ അമിത വേഗത്തില്‍ ഓടിച്ചതാണ് മറിയാന്‍ കാരണമെന്നാണ് ദൃശ്യത്തില്‍ നിന്ന് മനസിലാകുന്നത്. സി.സി.ടി.വി ദൃശ്യം കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് ലഭിച്ചു.

[ad-attitude]

വേഗത്തിലെത്തിയ ലോറി വളച്ചപ്പോള്‍ ചാക്കുകളുടെ ഭാരം ലോറിയുടെ ഒരു വശത്തേക്ക് കേന്ദ്രീകരിക്കുകയും ലോറി റോഡിന്റെ ഇടതു വശത്തേക്ക് മറിയുകയുമായിരുന്നു. വീഴ്ച്ചയില്‍ ലോറിയിലുണ്ടായിരുന്ന കോഴിത്തീറ്റച്ചാക്കുകളെല്ലാം റോഡിലേക്ക് തെറിച്ച് പോയി.

കൊയിലാണ്ടി മുതല്‍ മലപ്പുറം ജില്ലയിലെ എടവണ്ണ വരെയുള്ള സംസ്ഥാനപാതയിലാണ് അപകടം നടന്നത്. നവീകരണ പ്രവൃത്തി നടക്കുന്ന റോഡാണ് ഇത്.

അപകടത്തിന്റെ വീഡിയോ കാണാം:

[ad1]

[ad2]